ടെക്നോളജി ക്ലിനിക്ക്
നിലവിലുള്ള യൂണിറ്റുകളിലെ സംരംഭകരെ ഉൾക്കൊള്ളിച്ചുകൊണ്ടു നടത്തുന്ന ദ്വിദിന പരിപാടിയാണ് ടെക്നോളജി ക്ലിനിക്കുകൾ. നിലവിലുള്ള യൂണിറ്റുകളുടെ സാങ്കേതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, സാങ്കേതികവിദ്യ നവീകരിക്കുന്നതിനും സംരംഭകരെ സജ്ജരാക്കുന്നതിന് പ്രശസ്ത സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെയും, സാങ്കേതിക വിദഗ്ദ്ധരുടെയും സേവനം പ്രയോജനപ്പെടുത്തിയാണ് ടെക്നോളജി ക്ലിനിക്കുകൾ നടത്തുന്നത്. ടെക്നോളജി ക്ലിനിക്ക് ഊന്നൽ മേഖലയിലെ ഏതെങ്കിലും വിഷയങ്ങളിലാകും നടത്തുക.