ടെക്നോളജി മാനേജ്മെന്റ് വികസന പരിപാടി
യുവാക്കള്‍ക്ക് സംരംഭങ്ങൾ സ്ഥാപിക്കുന്നതിനോ, അവരെ സംരംഭകരാകാൻ പ്രാപ്തരാക്കുന്നതിനോ നൈപുണ്യാധിഷ്ഠിത പരിശീലനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോ ജില്ലയിലും തെരഞ്ഞെടുക്കുന്ന മേഖലയില്‍ 50 യുവാക്കൾക്ക് പരിശീലനം നൽകാൻ ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. അപ്പാരൽ & ഫാഷൻ ഡിസൈൻ, ഭക്ഷ്യ സംസ്ക്കരണം, ലഘു എഞ്ചിനീയറിങ്ങ്, സ്റ്റോറേജ് ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഊർജ്ജ സംരക്ഷണ ഉപകരണങ്ങൾ, പാരമ്പര്യേതര ഊര്‍ജ്ജോത്പാദനം, പ്ലാസ്റ്റിക് പുനഃ ചംക്രമണം, മാലിന്യ സംസ്ക്കരണം, തുടങ്ങിയ മേഖലകള്‍ക്ക് ഊന്നൽ നല്‍കും.