ഡോക്യുമെന്‍റെഷന്‍ സെന്‍റര്‍

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലുള്ള ഡോകുമെന്‍റെഷന്‍ സെന്‍റര്‍ വെള്ളയമ്പലത്തുള്ള തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ മൂന്നാം നിലയില്‍ സ്ഥിതി ചെയ്യുന്നു. വ്യവസായ കേരളം മാസികയുടെ അച്ചടിയും പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടതാണ് ഡോകുമെന്‍റെഷന്‍ സെന്‍ററിന്റെ പ്രധാന ചുമതലകള്‍. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലുള്ള ലൈബ്രറിയും ഡോകുമെന്‍റെഷന്‍ സെന്‍ററിലാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ടുകള്‍ , പ്രൊജക്റ്റ്‌ പ്രൊഫൈലുകള്‍, ജേണലുകള്‍, വിവിധ പ്രസിദ്ധീകരണങ്ങള്‍, സൂചനാ പുസ്തകങ്ങള്‍ തുടങ്ങിയവ ലൈബ്രറിയില്‍ ലഭ്യമാണ്