പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി [പി എം ഇ ജി പി]
പഴയ ആർഇജിപിയും പിഎംആർവൈ സ്കീമും ലയിപ്പിച്ചുകൊണ്ടുള്ള പിഎംഇജിപി കേന്ദ്ര സർക്കാരിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സ്കീം ആണ്. കെവിഐസി, സ്റ്റേറ്റ് / യുടി ഖാദി & വി ഐ ബോർഡുകൾ വഴി ഗ്രാമീണ മേഖലകളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി ഗ്രാമ നഗര പ്രദേശങ്ങളിലും കെവിഐസി / കെവിഐബി / ഡിഐസി എന്നിവയ്ക്കിടയിൽ യഥാക്രമം 30:30:40 എന്ന അനുപാതത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ലക്ഷ്യം:
പുതിയ സ്വയം തൊഴിൽ സംരംഭങ്ങൾ/പ്രോജക്ടുകൾ/മൈക്രോ എന്റർപ്രൈസസ് സ്ഥാപിക്കുന്നതിലൂടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
ഗുണഭോക്താക്കൾ:
ഗ്രാമ വ്യവസായങ്ങളുടെ നെഗറ്റീവ് പട്ടികയിൽ സൂചിപ്പിച്ചിട്ടുള്ള പ്രവർത്തനങ്ങൾ ഒഴികെ ഗ്രാമ വ്യവസായ പദ്ധതികൾ ഉൾപ്പെടെയുള്ള എല്ലാ പുതിയ സൂക്ഷ്മ സംരംഭങ്ങൾക്കും PMEGP ബാധകമാണ്. നിലവിലുള്ള/പഴയ യൂണിറ്റുകൾ യോഗ്യമല്ല.
ലഭ്യമായ ധന സഹായം:
കുറിപ്പ്:
- നഗരപ്രദേശത്ത് മുനിസിപ്പാലിറ്റിയും കോർപ്പറേഷനും ഉൾപ്പെടുന്നു. ഗ്രാമീണ മേഖലയിൽ പഞ്ചായത്ത് ഉൾപ്പെടുന്നു.
- നിർമ്മാണ മേഖലയിൽ അനുവദനീയമായ പ്രോജക്ടിന്റെ/യൂണിറ്റിന്റെ പരമാവധി ചെലവ് Rs.25 ലക്ഷം.
- ബിസിനസ്/സേവന മേഖലയിൽ അനുവദനീയമായ പ്രോജക്ടിന്റെ/യൂണിറ്റിന്റെ പരമാവധി ചെലവ് Rs. 10 ലക്ഷം.
- മൊത്തം പദ്ധതി ചെലവിന്റെ ബാക്കി തുക ബാങ്കുകൾ ടേം ലോണായി നൽകും.
ഗുണഭോക്താക്കളുടെ യോഗ്യതാ വ്യവസ്ഥകൾ:
- 18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിയും
- PMEGP- യുടെ കീഴിൽ പ്രോജക്ടുകൾ സ്ഥാപിക്കുന്നതിനുള്ള സഹായത്തിന് ഉയർന്ന വരുമാന പരിധിയും ഉയർന്ന പ്രായപരിധിയും ഉണ്ടാകില്ല.
- നിർമ്മാണ മേഖലയിൽ 10 ലക്ഷത്തിന് മുകളിലും ബിസിനസ് /സേവന മേഖലയിൽ 5 ലക്ഷത്തിന് മുകളിലും ചെലവ് വരുന്ന പദ്ധതി രൂപീകരിക്കുന്നതിന് ഗുണഭോക്താക്കൾക്ക് കുറഞ്ഞത് എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.
പ്രവർത്തനങ്ങളുടെ നെഗറ്റീവ് പട്ടിക:
- മാംസവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനങ്ങൾ/ബിസിനസ്സ്.
- ബീഡി/പാൻ/സിഗരറ്റ്/സിഗരറ്റ്, മദ്യം, പുകയില, കള്ള് മുതലായ ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനങ്ങൾ/ബിസിനസ്സ്.
- തേയില, കാപ്പി, റബ്ബർ തുടങ്ങിയ തോട്ടവിളകൾ കൃഷിയുമായി ബന്ധപ്പെട്ട ഏത് വ്യവസായവും ബിസിനസും
- 20 മൈക്രോണിൽ താഴെ കട്ടിയുള്ള പോളിത്തീൻ ക്യാരി ബാഗുകളുടെ നിർമ്മാണവും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന റീസൈക്കിൾ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ക്യാരി ബാഗുകളുടെയോ കണ്ടെയ്നറുകളുടെയോ നിർമ്മാണം.
- പഷ്മിന വൂൾ പ്രോസസ്സിംഗ് പോലുള്ള വ്യവസായങ്ങളും ഹാൻഡ് സ്പിന്നിങ് , ഹാൻഡ് വീവിങ് , സർട്ടിഫിക്കേഷൻ നിയമങ്ങളുടെ പരിധിയിലുള്ള ഖാദി പ്രോഗ്രാം പ്രയോജനപ്പെടുത്തി വിൽപ്പന കിഴിവ് പ്രയോജനപ്പെടുത്തുന്ന മറ്റ് ഉൽപ്പന്നങ്ങൾ.
- ഗ്രാമീണ ഗതാഗതം
മാർഗ്ഗനിർദ്ദേശങ്ങൾ
ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Contact Details of District Level Officers for the Scheme PMEGP | |||||||
Sl No | District | General Manager | Mobile Number | Name of Officer Incharge | Designation | Mobile Number | Landline Number |
1 | Thiruvananthapuram | Rajeev.G | 9188127001 | Vinod Kumar. S | Manager (Cr) | 9048290020 | 0471-2326756 |
2 | Kollam | Biju Kurian | 9188127002 | Sajeev kumar K.S | ADIO | 9497274218 | 0474--2302774 |
3 | Pathanamthitta | Anil Kumar P.N | 9188127003 | Maya R | Manager | 9497851799 | 4682214639 |
4 | Alappuzha | Renjith C.O | 8281936494 | Leela Devi S | Manager (EI) | 9207085586 | O4772241272 |
5 | Kottayam | M.V. Lauly | 9188127005 | Smt. Jyothilakshmi | EI Manager | 8281384247 | 481-2573259 |
6 | Idukki | P.S.Sureshkumar | 9188127006 | Sahil Muhammad | Manager | 7012946527 | 048-62235507 |
7 | Ernakulam | Biju.P.Abraham | 9446384433 | Renju Maani | Assistant Director | 9446606178 | 0484-2421360 |
8 | Thrissur | K.S.Kripakumar | 9188127008 | Jisha.K.A | Manager(DP) | 9447806550 | 0487-2361945 |
9 | Palakad | Gireesh.M | 9495135649 | Swapna P | Manager | 9946407570 | 0491-2505408 |
10 | Malapuram | Renjith Babu | 9188127010 | Renjith Babu | Manager(TC) | 9846888331 | 0483-2737405 |
11 | Kozhikode | Rajeev.K | 9188127011 | Rajeev.K | Manager | 9446520941 | 0495-2765770 |
12 | Wayanad | Anish Nair.M | 8848109505 | Abdul Latheef.A | Assistant Director | 9495891601 | 04936 202485 |
13 | Kannur | T.O Gangadharan | 9497857014 | Shammy S K | Manager | 9446675700 | 0497-2700928 |
14 | Kasargode | Sajith kumar.K | 9847747025 | Rekha R | Manager | 7012593047 | 0499-4255749 |