വ്യവസായ കേരളം

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന മാസികയാണ് വ്യവസായ കേരളം. വ്യവസായ വാണിജ്യ ഡയറക്ടറാണ് മാസികയുടെ ചീഫ് എഡിറ്റർ. സംസ്ഥാനത്തിന്റെ വ്യാവസായിക പശ്ചാത്തലവുമായി ബന്ധപ്പെട്ട വിവരങ്ങളും, സംരംഭക സമൂഹവുമായി ബന്ധപ്പെട്ട വാർത്തകളും മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 8000 സംരംഭകർ നിലവിൽ മാസികയുടെ വരിക്കാരായിട്ടുണ്ട്.