ദര്‍ശനം
- സംസ്ഥാനത്തിന്‍റെ സുസ്ഥിരവും, സർവതല സ്പർശിയുമായ വികസനം ഉറപ്പാക്കാൻ പ്രാദേശിക മാനുഷിക- പ്രകൃതി വിഭവശേഷികളെ പ്രയോജനപ്പെടുത്തി സംരംഭകത്വത്തെ പരിപോഷിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ദൗത്യം
- സംരംഭങ്ങൾ ആരംഭിക്കുന്നതിനും, നടത്തിക്കൊണ്ടു പോകുന്നതിനും ആവശ്യം വേണ്ട ജ്ഞാനവും, നൈപുണ്യവും നൽകി സംരംഭകരെ ശാക്തീകരിക്കുന്നതിന് ശേഷി -നൈപുണ്യ വികസന പ്രവർത്തനങ്ങൾ സംഘടിപ്പിയ്ക്കുക.
- പ്രാദേശികമായി ലഭ്യമായ മാനുഷിക- പ്രകൃതി വിഭവങ്ങളെ സാമ്പത്തിക വികസനത്തിനും, തൊഴിൽ സൃഷ്ടിയ്ക്കും ഫലപ്രദമായി വിനിയോഗിക്കുക.
- സംസ്ഥാനത്ത് വ്യാവസായിക വളര്‍ച്ച സുഗമമാക്കുന്നതിന് ആവശ്യമായ വ്യാവസായിക പശ്ചാത്തലം സൃഷ്ടിക്കുകയും, ചരക്കു ഗതാഗതം സുഗമമാക്കുകയും ചെയ്യുക.
- സംരംഭങ്ങൾക്ക് അവയുടെ ജീവിത ചക്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക ആനുകൂല്യങ്ങൾ നല്‍കുക.
- സംരംഭങ്ങൾ സുഗമമായി ആരംഭിക്കുന്നതും, നടത്തിക്കൊണ്ടു പോകുന്നതും ഉറപ്പു വരുത്തുന്ന തരത്തിൽ സംസ്ഥാനത്ത് സുഗമ സംരംഭ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക.
- ദേശീയ അന്തർ ദേശീയ വിപണികൾ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ സംരംഭങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുക.
പ്രവര്‍ത്തനങ്ങള്‍
- ഓരോ വര്‍ഷവും ലക്ഷ്യമിടുന്ന എണ്ണം പുതിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നത് ഉറപ്പാക്കുക.
- അത്യാധുനിക സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തി സംരംഭകർക്ക് സേവനങ്ങൾ നല്‍കുന്നതിന് സുതാര്യവും, ശക്തവുമായ ഒരു ഓണ്‍ലൈൻ പ്ലാറ്റ് ഫോം സൃഷ്ടിക്കുക.
- ബോധവത്കരണ പരിപാടികൾ, സംരംഭകത്വ വികസന ക്ലബ്ബുകൾ മുതലായവ വഴി സംരംഭകരെ കണ്ടെത്തുകയും, പ്രചോദിപ്പിക്കുകയും ചെയ്യുക.
- ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പദ്ധതി ആശയങ്ങൾ/പദ്ധതി പ്രൊഫൈലൂകള്‍/ പദ്ധതി സാധ്യതാ ഉപദേശം/ബിസിനസ് എന്നിവ സുഗമമാക്കുക.
- സാങ്കേതികവിദ്യാ ഉറവിടങ്ങൾ / പ്രായോഗിക വിജ്ഞാനം / മൂല്യനിര്‍ണ്ണയം/ ദേശീയ അന്തര്‍ദേശീയ പങ്കാളികളുമായുള്ള ബന്ധം എന്നിവയെപ്പറ്റിയുള്ള അറിവ് നല്‍കുക.
- പശ്ചാത്തല സൗകര്യം / വിപണി / യന്ത്ര സാമഗ്രികളുടെയും, അസംസ്‌കൃത വസ്തുക്കളുടെയും ഉറവിടം, വിതരണക്കാരുടെ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുളള വിവരങ്ങൾ നല്‍കുക.
- സംരംഭകര്‍ക്കായി സെമിനാറുകൾ/സംരംഭക വികസന പരിപാടികള്‍/ ടെക്നോളജി ക്ലിനിക്കുകള്‍/ നിക്ഷേപക സംഗമങ്ങള്‍ തുടങ്ങിയവ നടത്തുക.
- ധനകാര്യ സ്ഥാപനങ്ങൾ/മറ്റ് വകുപ്പുകള്‍/ഏജന്‍സികൾ എന്നിവയുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുക.
- സംരംഭങ്ങൾ ആരംഭിക്കുന്നതിനും, നിയമപരമായ ആവശ്യകതകൾ നിറവേറ്റുന്നതിനും, കൈത്താങ്ങ് സഹായം നല്‍കുകയും, ഏകജാലക ക്ലിയറൻസ് ബോര്‍ഡ് മുഖേന ആവശ്യമായ ലൈസന്‍സുകൾ/ ക്ലിയറന്‍സുകൾ/ നിരാക്ഷേപ പത്രങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് സഹായം നല്കുകയും ചെയ്യുക.
- സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികൾക്കനുസരിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നല്‍കുക.
- നിലവിലുളള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ വിപുലീകരിക്കാൻ തുടര്‍ച്ചയായ പിന്തുണയും, സഹായവും നല്‍കുക.
- ക്ലേശിതവും, സമ്മര്‍ദത്തിലായതും, പ്രവർത്തനം നിലച്ചതുമായ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ കണ്ടെത്താനും, പുനഃരുജ്ജീവിപ്പിക്കാനും പദ്ധതികൾ നടപ്പിലാക്കുക.
- സ്‌കൂളുകളിലും, കോളേജുകളിലും സംരംഭകത്വ വികസന ക്ലബ്ബുകൾ സംഘടിപ്പിക്കുകയും, അവയ്ക്ക് സഹായം നല്കുകയും ചെയ്യുക
- വ്യാവസായിക ക്ലസ്റ്ററുകളും, സഹകരണ സംഘങ്ങളും രൂപീകരിക്കാന്‍ സഹായിക്കുക.
- കേന്ദ്ര സര്‍ക്കാരോ, ഇതര വകുപ്പുകളോ ഏറ്റെടുക്കുന്ന വ്യവസായങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കുക.
- സംസ്ഥാനത്തിന്‍റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായി, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന പദ്ധതികൾ ഉറപ്പു വരുത്തുക.
- സംസ്ഥാനത്തെ വ്യവസായ സംരംഭകര്‍ക്കായി വ്യവസായ വികസന പ്ലോട്ടുകൾ/ ഏരിയകള്‍/ ചെറുകിട വ്യവസായ എസ്റ്റേറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുകയും, വികസിപ്പിക്കുകയും ചെയ്യുക.
- സംസ്ഥാനത്തെ സംരംഭങ്ങള്‍ക്കായി ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും വ്യവസായ പ്രദര്‍ശനങ്ങളും, മറ്റ് വിപണന മേളകളും നടത്തുക.
- ദേശീയ അന്തര്‍ദേശീയ വിപണികളിൽ പങ്കെടുക്കുകയും, പ്രാദേശിക സംരംഭങ്ങളെ അത്തരം വിപണികളിൽ പങ്കെടുക്കാൻ സഹായിക്കുകയും ചെയ്യുക.
- സംരംഭകര്‍ തമ്മിലും, സംരംഭകരും ഉപഭോക്താക്കള്‍ തമ്മിലും ഇടപെടുന്നതിന് ഓൺലൈൻ പ്ലാറ്റ്ഫോം സജ്ജീകരിക്കുക.
- പൊതു വാങ്ങല്‍ നയം നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാരിനെ സഹായിക്കുക.
- സംസ്ഥാനത്തിനുളളിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തില്‍, പണം നല്‍കുന്നതിലെ കാലതാമസം കാരണമുള്ള തര്‍ക്കങ്ങൾ പരിഹരിക്കുക.
- വ്യവസായിക മേഖലയിലും, അനുബന്ധ മേഖലകളിലും നയപരമായ കാര്യങ്ങൾ രൂപപ്പെടുത്തുന്നതിന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളെ സഹായിക്കുക..
- സംസ്ഥാനത്തെ സംരംഭകത്വത്തിനുള്ള വിവര സ്രോതസ്സായി പ്രവർത്തിക്കുക.