കരകൗശല വിദഗ്ധർക്കുള്ള സഹായ പദ്ധതി (ആശ)

ലക്ഷ്യങ്ങൾ:

കരകൗശല മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്ന കരകൗശല മേഖലയിലെ വിദഗ്ധർക്ക് ഒറ്റത്തവണ സഹായം (ഗ്രാന്റ്) നൽകാനായി ആവഷ്കരിച്ചിട്ടുള്ള പദ്ധതിയാണിത്. സംരംഭം ആരംഭിച്ച ശേഷമാണ് ഗ്രാന്റ് ലഭ്യമാക്കുന്നത്. കേന്ദ്ര സർക്കാരിലെ കരകൗശല വികസന കമ്മീഷണറുടെ ഓഫീസിലോ, കേരളാ സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ്സ് അപ്പെക്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (SURABHI), കേരളാ സ്റ്റേറ്റ് ബാംബു ഡവലപ്മെന്റ് കോർപ്പറേഷന്‍ (KSBC), കേരളാ ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷന്‍ (KADCO), ഹാൻഡിക്രാഫ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന്‍ ഓഫ് കേരളാ ലിമിറ്റഡ് (HDCK), കേരളാ സ്റ്റേറ്റ് പാമിറ പ്രോഡക്ട് ഡവലപ്മെന്റ് ആൻഡ് വർക്കേഴ്സ് വെൽഫെയർ കോർപ്പറേഷന്‍ ലിമിറ്റഡ് (KELPALM) എന്നിവിടങ്ങളിലോ രജിസ്റ്റർ ചെയ്തിട്ടുള്ള കരകൗശല വിദഗ്ധരെയാണ് ഈ പദ്ധതിയിൽ കരകൗശല വിദഗ്ധരായി കണക്കാക്കപ്പെടുന്നത്.

പദ്ധതിയുടെ സവിശേഷതകൾ

 • പണിപ്പുര, പണിയായുധങ്ങൾ, മറ്റ് ഉപകരണങ്ങൾ, യന്ത്ര സാമഗ്രികൾ, ഇലക്ട്രിഫിക്കേഷൻ, സാങ്കേതിക വിദ്യ, ഉത്പന്ന രൂപകൽപ്പന തുടങ്ങിയ സ്ഥിര മൂലധന നിക്ഷേപത്തിന് ധന സഹായം ലഭിയ്ക്കും.
 • പൊതു വിഭാഗത്തിലെ അപേക്ഷകന് സ്ഥിര നിക്ഷേപത്തിന്റെ 40% പരമാവധി 2.00 ലക്ഷം രൂപ സഹായം ലഭിക്കും.
 • യുവാക്കൾ (18-45 വയസ്സുള്ളവർ), വനിത, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗം, എന്നിവർക്ക് സ്ഥിര നിക്ഷേപത്തിന്റെ 50% പരമാവധി 3.00 ലക്ഷം രൂപ സഹായം ലഭിക്കും.

താഴെപ്പറയുന്ന രേഖകൾ ഉൾപ്പെടെ, ഓൺലൈൻ ആയോ, നേരിട്ടോ അപേക്ഷിയ്ക്കാം. :

  • തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  • ഒന്നിലധികം പേർ ചേർന്ന് തുടങ്ങുന്ന യൂണിറ്റുകൾക്ക് അവരുടെ യോഗ തീരുമാനത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  • ഉദ്യം രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  • പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജാതി സർട്ടിഫിക്കറ്റ്.
  • പ്രൊജക്ട് റിപ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

 അപേക്ഷിക്കേണ്ട വിധം :

ഓൺലൈൻ അപേക്ഷ സമർപ്പിയ്ക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

Contact Details of District Level Officers for the Scheme- Assistance Scheme for Handicraft Artisans
Sl No District General Manager Mobile Number Name of Officer Incharge Designation Mobile Number Landline Number
1 Thiruvananthapuram Rajeev.G 9446222830 Shiras A.S Manager 7356860615 0471-2326756
2 Kollam Biju Kurian 9446364529 Sivakumar K S Manager 9446300548 0474-2302774
3 Pathanamthitta Anil Kumar P.N 9446545440 mlni mol c g Manager 9495110555 0468-2214639
4 Alappuzha Renjith C.O 8281936494 Santhosh K P Deputy Registrar 9446515040 0477-2241632 / 0477-2241272
5 Kottayam M.V. Lauly 9188127005 K Jayaprakash Deputy Registrar 9447029774 0481-2573259
6 Idukki P.S.Sureshkumar 7025558031 G Vinod Deputy Registar 9447707865 0486-2235207
7 Ernakulam Biju.P.Abraham 9446384433 Rema R Manager 9496291570 0484-2421360
8 Thrissur K.S.Kripakumar 9446384841 Jisha.K.A Manager 9447806550 487-2361945
9 Palakad Gireesh.M 9495135649 Venkiteswaran K N Deputy Registar 9446152482 491-2505408
10 Malapuram Renjith Babu 9188127010 Renjith Babu Manager 9846888331 0483-2737405
11 Kozhicode Najeeb P.A 9188127011 .Balarajan M K Manager 8137012889 0495-2765770
12 Wayanad Anish Nair.M 8848109505 Gopakumar B Deputy Registrar 9061480466 493-6202485
13 Kannur T.O Gangadharan 9497857014 Ravindrakumar P V manager 8078394592 0497-2700928
14 Kasargode Sajith kumar.K 9847747025 Basheer Deputy Registrar 8921175388 0499-4255749