ലൂബ്രിക്കറ്റിംഗ് ഓയിൽ & ഗ്രീസ് ലൈസൻസ് (LOG) ലൈസൻസ്

1955 ലെ അവശ്യ വസ്തു നിയമത്തിന് കീഴിലുള്ള 1987-ലെ ലൂബ്രിക്കറ്റിംഗ് ഓയിലുകളും, ഗ്രീസുകളും (സംസ്കരണവും, സംഭരണവും, വിതരണവും നിയന്ത്രണം) ഉത്തരവ് പ്രകാരം, ലൂബ്രിക്കറ്റിംഗ് ഓയിലിനും, ഗ്രീസിനുമുള്ള സംസ്കരണം, വിതരണം എന്നിവയ്ക്ക് അഞ്ച് വർഷത്തേയ്‌ക്ക് ലൈസൻസ് നൽകുന്ന അധികാരിയാണ് വ്യവസായ & വാണിജ്യ ഡയറക്ടർ. നിർദ്ദിഷ്ട രീതിയിലുള്ള ഓൺലൈൻ അപേക്ഷകൾ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം വ്യവസായ & വാണിജ്യ ഡയറക്ടർക്ക് ശുപാർശ ചെയ്യും. .

LOG ലൈസൻസിനുള്ള ഓൺലൈൻ അപേക്ഷ: ഇവിടെ ക്ലിക്ക് ചെയ്യുക

വെബ്‌സൈറ്റിന്റെ ഹോം പേജിൽ (www.serviceonline.gov.in) ലോഗിൻ ചെയ്യുന്നതിനായി യൂസർ ഐഡിയും പാസ്‌വേഡും സൃഷ്‌ടിക്കുന്നതിന് രജിസ്റ്റർ യുവർസെൽഫ് ക്ലിക്ക് ചെയ്യുക. തുടർന്ന് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷകന് തിരഞ്ഞെടുത്ത സേവനങ്ങളിലേക്ക് ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്ത ശേഷം, ‘സേവനങ്ങൾക്കായി അപേക്ഷിക്കുക’-‘സേവനങ്ങൾ തിരഞ്ഞെടുക്കുക’- (എൽ.ഒ.ജി & എസൻഷ്യാലിറ്റി)