നാനോ ഗാർഹിക സംരംഭങ്ങൾക്കുള്ള പലിശയിളവ് പദ്ധതി
നാനോ ഗാർഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണിത്. മൂലധന വായ്‍പയെടുത്ത നാനോ ഗാർഹിക സംരംഭങ്ങൾക്ക്, അവർ അടച്ച പലിശയുടെ ഒരു ഭാഗം തിരികെ നൽകുന്ന പദ്ധതിയാണിത്. ഉത്പാദന, ജോബ് വർക്ക് മേഖലയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാം.
നാനോ ഗാർഹിക സംരംഭം
താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കുന്ന യൂണിറ്റുകളെ നാനോ ഗാർഹിക സംരംഭങ്ങൾ ആയി കണക്കാക്കുന്നു.
- മൂലധന നിക്ഷേപം 5 ലക്ഷം രൂപ വരെ.
- ഉത്പാദന, ജോബ് വർക്ക് മേഖലയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾ.
- മലിനീകരണ നിബന്ധനകൾ പ്രകാരം വെള്ള ഇന ത്തിൽപ്പെട്ട യൂണിറ്റുകൾ.
- 5 HPയോ അതിൽ താഴെയോ വൈദ്യുതോർജ്ജം ഉപയോഗിക്കുന്ന യൂണിറ്റുകൾ.
കുറിപ്പ്
- സംരംഭക സഹായ പദ്ധതിയിലോ, മറ്റേതെങ്കിലും കേന്ദ്ര- സംസ്ഥാന പദ്ധതിയിലോ അപേക്ഷിക്കാൻ അർഹതയുള്ള ഉത്പാദന യൂണിറ്റുകൾക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയില്ല.
- ഏതെങ്കിലും സർക്കാർ ഏജൻസിയിൽ നിന്നും വളരെ കുറഞ്ഞ പലിശ നിരക്കിൽ പദ്ധതി തുക ലഭ്യമാക്കിയ യൂണിറ്റുകൾക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയില്ല.
പദ്ധതിയുടെ ആനുകൂല്യങ്ങൾ
- യോഗ്യതയുള്ള യൂണിറ്റുകൾക്ക്, അവർ അടച്ചു കഴിഞ്ഞ മൂലധന വായ്പയുടെ 6% പലിശ തുക, പരമാവധി 3 വർഷത്തേയ്ക്ക് തിരിച്ചു നൽകും.
- വനിതാ, പട്ടിക ജാതി- പട്ടിക വർഗ്ഗ വിഭാഗക്കാരുടെ യൂണിറ്റുകൾക്ക് അവർ അടച്ചു കഴിഞ്ഞ മൂലധന വായ്പയുടെ 8% പലിശ തുക, പരമാവധി 3 വർഷത്തേയ്ക്ക് തിരിച്ചു നൽകും.
- യന്ത്ര സാമഗ്രികൾ, അവശ്യ ഓഫീസിൽ ഉപകരണങ്ങൾ, ഇലക്ട്രിഫിക്കേഷൻ എന്നിവയ്ക്ക് വേണ്ടിയെടുത്ത വായ്പ തുക മാത്രമേ ഈ പദ്ധതിയയിൽ പരിഗണിയ്ക്കൂ. സ്ഥലം, കെട്ടിടം എന്നിവയ്ക്കുള്ള വായ്പ തുക പരിഗണിയ്ക്കില്ല.
- എടുത്ത വായ്പയുടെ തിരിച്ചടവ് ആദ്യ 3 വർഷങ്ങളിൽ എപ്പോഴെങ്കിലും മുടങ്ങിയാൽ ആ വർഷത്തെ പലിശയിളവ് ലഭിക്കില്ല.
എങ്ങനെ അപേക്ഷിക്കാം
നേരിട്ടോ ഓൺലൈൻ ആയോ ഈ പദ്ധതിയ്ക്ക് അപേക്ഷിക്കാം. താലൂക്ക് വ്യവസായ ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർക്കാണ് അപേക്ഷയും, അനുബന്ധ രേഖകളും നൽകേണ്ടത്.
നെഗറ്റീവ് ലിസ്റ്റിലുള്ള സംരംഭങ്ങൾ
ഫോട്ടോ സ്റ്റുഡിയോയും, കളർ പ്രോസസ്സിങ്ങും, മദ്യനിർമാണശാലകളും ഡിസ്റ്റിലറികളും, തടി മിൽ, സോപ്പിന്റെ ഗ്രേഡിലുള്ള സോഡിയം സിലിക്കേറ്റ്, ആസ്ബസ്റ്റോസ് സംസ്കരണം (ഉത്പാദന പ്രക്രിയയിൽ ഉപയോഗിക്കുന്ന ആസ്ബെസ്റ്റോസിന്റെ അളവ് 25 ശതമാനത്തിൽ താഴേയ്‌യായിരിക്കുകയും, പാരിസ്ഥിതിക, തൊഴിൽപരമായ ആരോഗ്യ അപകട സാധ്യതകൾ ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരം നിയന്ത്രണ വിധേയമായിരിക്കുകയും ചെയ്യുന്ന യൂണിറ്റുകൾ ഒഴികെ), ഗ്രാനൈറ്റ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള മെറ്റൽ ക്രഷറുകൾ, സ്റ്റീൽ റീറോളിങ്ങ് മില്ലുകൾ, ഇരുമ്പ്, കാത്സ്യം കാർബൈഡ് നിർമ്മിക്കുന്ന യൂണിറ്റുകൾ, ഫ്ളെ ആഷിൽ നിന്നും സിമന്റ് നിർമ്മിക്കുന്നവയൊഴികെ സിമന്റ് ഉത്പാദിപ്പിക്കുന്ന മറ്റ് യൂണിറ്റുകൾ, പൊട്ടാസ്യം ക്ലോറേറ്റ് നിർമ്മാണ യൂണിറ്റുകൾ, കശുഅണ്ടി ഫാക്ടറികൾ, വൻ തോതിൽ ഊർജ്ജം ഉപയോഗിക്കുന്ന യൂണിറ്റുകൾ (5000 KVA ൽ അധികം കോൺട്രാക്ട് ലോഡ് വരുന്ന യൂണിറ്റുകൾ, അല്ലെങ്കിൽ ഉത്പാദനച്ചെലവിന്റെ 33 ശതമാനത്തിലധികം ഊർജ്ജച്ചെലവ് വരുന്ന യൂണിറ്റുകൾ. 5000 KVA കോൺട്രാക്ട് ലോഡിൽ അധികം ആവശ്യം വരുന്ന ഊർജ്ജം സ്വന്തമായി ഉത്പാദിപ്പിയ്ക്കുന്ന യൂണിറ്റുകൾ നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുന്നില്ല).
ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Contact Details of District Level Officers for the Scheme- Scheme for Interest Subvention to Nano Household Enterprises | |||||||
Sl No | District | General Manager | Mobile Number | Name of Officer Incharge | Designation | Mobile Number | Landline Number |
1 | Thiruvananthapuram | Rajeev.G | 9446222830 | Sharath. V. S | Manager | 9946782122 | 0471-2326756 |
2 | Kollam | Biju Kurian | 9446364529 | Sivakumar K S | Manager | 9446300548 | 0474-2302774 |
3 | Pathanamthitta | Anil Kumar P.N | 9446545440 | geo k Sebastian | Deputy Registrar | 9446559790 | 0468-2214639 |
4 | Alappuzha | Renjith C.O | 8281936494 | Ajimon K S | Manager | 9496333376 | 0477-2241632/ 0477-2241272 |
5 | Kottayam | M.V. Lauly | 9188127005 | Arjunan pilla | Manager | 9446594808 | 0481-2573259 |
6 | Idukki | P.S.Sureshkumar | 7025558031 | Sahil Mohammed | Manager | 7012946527 | 0486-2235507 |
7 | Ernakulam | Biju.P.Abraham | 9446384433 | Sheeba. S | Manager | 9605381468 | 0484-2421360 |
8 | Thrissur | K.S.Kripakumar | 9446384841 | Saji.S | Manager | 9947123325 | 0487-2361945 |
9 | Palakad | Gireesh.M | 9495135649 | Gireesh M | Manager | 9495135649 | 0491-2505408 |
10 | Malapuram | Renjith Babu | 9188127010 | Manoj V P | Manager | 9400897551 | 0483-2737405 |
11 | Kozhikode | Najeeb P.A | 9188127011 | Gireesh I | Manager | 8714140978 | 0495-2765770 |
12 | Wayanad | Anish Nair.M | 8848109505 | Anish Nair M | Manager | 8848109505 | 0493-6202485 |
13 | Kannur | T.O Gangadharan | 9497857014 | Shammy S K | Manager | 9446675700 | 0497-2700928 |
14 | Kasargode | Sajith kumar.K | 9847747025 | Sajithkumar K | Manager | 9847747025 | 0499-4255749 |