പ്രവർത്തനരഹിതമായ എംഎസ്എംഇകൾക്കും കശുവണ്ടി സംസ്കരണ യൂണിറ്റുകൾക്കുമുള്ള പുനരുജ്ജീവന -പുനരധിവാസ പദ്ധതി

ഉദ്ദേശ്യം:

കശുവണ്ടി സംസ്കരണ യൂണിറ്റുകള് ഉള്പ്പെടെയുള്ള പ്രവര്ത്തന രഹിതമായ സുക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലെ ഉല്പാദന സംരംഭങ്ങളെ സ്ഥിര നിക്ഷേപത്തിനും പ്രവര്ത്തന മൂലധനത്തിനും സഹായം നല്കി പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയാണിത്.

നിർവ്വചനങ്ങൾ:

  • പ്രവർത്തനരഹിതമായ എംഎസ്എംഇകൾ - 6 മാസമോ അതിൽ കൂടുതലോ കാലയളവിൽ പ്രവർത്തനരഹിതമായതും എന്നാൽ പുനരുജ്ജീവിപ്പിക്കാവുന്നതുമായ എംഎസ്എംഇകൾ. പ്ലാസ്റ്റിക് നിരോധനം മൂലം പ്രവർത്തനരഹിതമാകുന്ന യൂണിറ്റുകളുടെയും വൈവിധ്യവൽക്കരണത്തിന് ആഗ്രഹിക്കുന്നവരുടെയും കാര്യത്തിൽ, മുകളിൽ പറഞ്ഞ സമയപരിധി ബാധകമല്ല.
  • പ്രവർത്തനരഹിതമായ കശുവണ്ടി സംസ്കരണ യൂണിറ്റുകൾ - ആറ് മാസത്തേക്കെങ്കിലും പ്രവർത്തനരഹിതമായിരുന്ന കശുവണ്ടി സംസ്കരണ യൂണിറ്റുകൾ, കൂടാതെ, പുനരുജ്ജീവന പ്രക്രിയയിൽ അവർക്ക് ആറ് മാസത്തിനുള്ളിൽ ഏതെങ്കിലും സർക്കാർ സഹായമോ ബാങ്ക് വായ്പയോ ലഭിച്ചിട്ടുണ്ടോ എന്നത് ബാധകമല്ല.

ഗുണഭോക്താക്കൾ:

ന്യായമായ കാരണങ്ങളാൽ കുറഞ്ഞത് 6 മാസമെങ്കിലും പ്രവർത്തന രഹിതമായതും പുനരുദ്ധരിപ്പിയ്ക്കുവാൻ സാധ്യതയുള്ളതുമായ കശുവണ്ടി സംസ്കരണ സംരംഭങ്ങൾ ഉൾപ്പെടെ ഉല്പാദന/നിർമാണ മേഖലയിലെ എല്ലാ എംഎസ്എംഇകളും ഈ പദ്ധതിക്ക് കീഴിലുള്ള സഹായത്തിന് അർഹരാണ്. 

പദ്ധതി പ്രകാരം ലഭ്യമാകുന്ന ധന സഹായം:

പ്രവര്‍ത്തന രഹിതമായ MSME യൂണിറ്റുകൾക്ക് പരമാവധി 12 ലക്ഷം രൂപയും കശുവണ്ടി യൂണിറ്റുകൾക്കു പരമാവധി 15 ലക്ഷം രൂപയും ധന സഹായം ലഭിയ്ക്കുന്നതാണ്. എന്നാല്‍ ലഭ്യമായ ധന സഹായം പല കാറ്റഗറിയിലായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

  • കെട്ടിട പുനരുദ്ധാരണത്തിന് – മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനം, പരമാവധി 2 ലക്ഷം രൂപ വരെ നിജപ്പെടുത്തി അനുവദിയ്ക്കുന്നു. നിലവിലുള്ള ഫാക്റടറി നവീകരിക്കുന്നതിനും , പുതിയ മേൽക്കൂര നിർമ്മിക്കുന്നതിനും മാലിന്യ നിർമ്മാർജ്ജന സജ്ജീകരണത്തിനും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.
  • യന്ത്ര സാമഗ്രികൾക്കും വൈദ്യുതീകരണത്തിനും – ആകെ പദ്ധതിച്ചെലവിന്റെ 40 ശതമാനം, പരമാവധി 8 ലക്ഷം രൂപ വരെയാണ് ഈ വിഭാഗത്തില്‍ ലഭ്യമാവുക. പുതിയ യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനും നിലവിലുള്ള യന്ത്രങ്ങൾ നവീകരിയ്ക്കുന്നതിനു വൈദ്യുതീകരണം മുതലായവയ്ക്ക് ഇത് ലഭ്യമാകും.
  • പ്രവര്ത്തന മൂലധനം ( മാർജിൻ ) : ധനകാര്യ സ്ഥാപനം അനുവദിക്കുന്ന പ്രവര്ത്തന മൂലധന വായ്പ്പയുടെ മാർജിന്റെ 50%, പ്രവര്ത്തന രഹിതമായ MSME കൾക്ക് 2 ലക്ഷമായും കശുവണ്ടി മേഖലയിലെ സംരംഭങ്ങൾക്ക് 5 ലക്ഷമായും നിജപ്പെടുത്തി അനുവദിക്കുന്നു. ഈ പദ്ധതിയിൽ പ്രവർത്തന മൂലധനം ലഭ്യമാകണമെങ്കിൽ ബാങ്ക് വായ്പ നിര്ബന്ധമാണ് കെട്ടിട നവീകരണം, പ്ലാന്റ്, യന്ത്രങ്ങൾ, വൈദ്യുതീകരണം തുടങ്ങിയവയ്ക്കുള്ള സഹായത്തിന് ബാങ്ക് വായ്പ നിർബന്ധമല്ല

അപേക്ഷിക്കേണ്ട വിധം :

യോഗ്യതയുള്ള യൂണിറ്റുകൾ ആവശ്യമായ രേഖകൾ ഉൾപ്പെടെ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിയ്ക്കണം . കൂടാതെ, ജില്ലാ വ്യവസായ കേന്ദ്രവുമായി കരാർ ഒപ്പിടേണ്ടതുണ്ട്.

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ശുപാർശ ചെയ്യുന്ന അതോറിറ്റി:

ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസുകളിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർമാർ ഈ സ്കീമിന് കീഴിലുള്ള സഹായത്തിന് ശുപാർശ ചെയ്യുന്ന അധികാരി ആയിരിക്കും.

അനുമതി നൽകുന്ന അതോറിറ്റി:

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം കൺവീനറായും ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ , മാനേജർ (ക്രെഡിറ്റ്) എന്നിവരടങ്ങിയ ജില്ലാതല സമിതി (DLC) ആയിരിയ്ക്കും അനുമതി നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: സർക്കാർ ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും

സഹായങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് കൂടുതൽ വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് കൈത്താങ്ങ് സഹായത്തിനും ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.

പ്രവർത്തനരഹിതമായ എം‌എസ്‌എം‌ഇകൾക്കും കശുവണ്ടി സംസ്കരണ യൂണിറ്റുകൾക്കുമായുള്ള പുനരുജ്ജീവന, പുനരധിവാസ പദ്ധതിക്കായുള്ള വിശദാംശങ്ങൾക്ക് ബന്ധപ്പെടാനുള്ള ജില്ലാതല ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

ചെക്‌ലിസ്‌റ്:

  • നിശ്ചിത മാതൃകയിലുള്ള അപേക്ഷ
  • റിവൈവൽ പ്രൊജക്റ്റ് റിപ്പോർട്ട്
  • ഉദ്യം രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  • ആധാരം/കരം അടച്ച രസീത്
  • ഉടമസ്ഥതാവകാശ സർട്ടിഫിക്കറ്റ് (സ്വന്തം വസ്തുവാണെങ്കിൽ)
  • വാടക അല്ലെങ്കിൽ പാട്ടക്കരാർ
  • പ്ലാന്റ്, മെഷിനറി, വൈദ്യുതീകരണം എന്നിവയുടെ ഇൻവോയ്സ്/ബിൽ/ പേയ്മെന്റ് തെളിവ്
  • കെട്ടിടത്തിന്റെ വാല്യൂവേഷൻ സർട്ടിഫിക്കറ്റ്
  • ബാങ്ക് ലോൺ അനുമതി പത്രം (പ്രവർത്തന മൂലധനം ഉണ്ടെങ്കിൽ)
  • പ്രവർത്തനം നിലയ്ക്കുന്നതിനു മുൻപുള്ള ഓഡിറ്റ് ബാലന്‍സ് ഷീറ്റ്
  • ജില്ലാ വ്യവസായ കേന്ദ്രം ആവശ്യപ്പെടുന്ന മറ്റെന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ അത്
Contact Details of District Level Officers for the Scheme- Revival and Rehabilitation Scheme for Defunct MSMEs and Cashew Processing Units 
Sl No District General Manager Mobile Number Name of Officer Incharge Designation Mobile Number Landline Number
1 Thiruvananthapuram Rajeev.G 9446222830 Vinod kumar. S manager 9048290020 0471-2326756
2 Kollam Biju Kurian 9446364529 Dinesh R manager 9446108519 0474--2302774
3 Pathanamthitta Anil Kumar P.N 9446545440 lissiyamma manager 9446828587 0468-2214639
4 Alappuzha Renjith C.O 8281936494 Ajimon K S manager 9496333376 0477-2241632 / 0477-2241272
5 Kottayam M.V. Lauly 9188127005 Arjunan pilla manager 9446594808 0481-2573259
6 Idukki P.S.Sureshkumar 7025558031 Sahil Mohammed manager 7012946527 :048-62235507
7 Ernakulam Biju.P.Abraham 9446384433 Sheeba. S manager 9605381468 0484-2421360
8 Thrissur K.S.Kripakumar 9446384841 Saji.S manager 9947123325 487-2361945
9 Palakad Gireesh.M 9495135649 Gireesh M manager 9495135649 491-2505408
10 Malapuram Renjith Babu 9188127010 Renjith Babu manager 9846888331 91483-2737405
11 KozhiKode Najeeb P.A 9188127011 Gireesh I manager 8714140978 0495-2765770
12 Wayanad Anish Nair.M 8848109505 Abdul Latheef A manager 9495891601 493-6202485
13 Kannur T.O Gangadharan 9497857014 Shammy S K manager 9446675700 0497-2700928
14 Kasargode Sajith kumar.K 9847747025 Sajithkumar K manager 9847747025 0499-4255749