ബഹുനില വ്യവസായ എസ്റ്റേറ്റ്:
കുറഞ്ഞ സ്ഥലത്ത് കൂടുതൽ വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബഹുനില വ്യവസായ എസ്റ്റേറ്റ് (സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി/എസ്.ഡി.എഫ്) സ്ഥാപിക്കുന്നതിൽ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. ഡി.എ/ഡി.പികളിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ യാഥാർത്ഥ്യമാക്കുന്നതിലൂടെ സംരംഭകർക്ക് വാടകയ്ക്ക് സ്ഥലവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും നൽകുന്നതിന് കഴിയുന്നു. ഇത്തരത്തിൽ നടപ്പിലാക്കിയിട്ടുള്ള/നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ബഹുനില വ്യവസായ എസ്‌റ്റേറ്റ് | |||
ജില്ല | വ്യവസായ മേഖല | ആകെ പ്ലിന്ത് ഏരിയ (ചതുരശ്ര അടി) | 01/01/2022 ലെ സ്റ്റാറ്റസ് |
എറണാകുളം | എടയാർ | 21000 | പൂർത്തിയാക്കി സംരംഭകർക്ക് അലോട്ട് ചെയ്തു |
ആലപ്പുഴ | പുന്നപ്ര | 48441 | 95% പ്രവർത്തികൾ പൂർത്തിയാക്കി |
തൃശൂർ | പുഴയ്ക്കൽപാടം ഒന്നാം ഘട്ടം | 100000 | 95% പ്രവർത്തികൾ പൂർത്തിയാക്കി |
തൃശൂർ | പുഴയ്ക്കൽപാടം രണ്ടാം ഘട്ടം | 134500 | 95% പ്രവർത്തികൾ പൂർത്തിയാക്കി |