എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്

വ്യാവസായിക ആവശ്യങ്ങൾക്കായി വ്യാവസായിക യൂണിറ്റുകൾക്ക് നിര്വീര്യമാക്കിയ സ്പിരിറ്റ്, ശുദ്ധീകൃത സ്പിരിറ്റ് (എഥനോൾ), മൊളാസസ്, മെഥനോൾ, എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ എന്നിവയ്ക്കുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റുകൾ നൽകുന്നത് വ്യവസായ വാണിജ്യ ഡയറക്ടർ ആണ്. വ്യാവസായിക യൂണിറ്റുകളിൽ നിന്ന് മേൽപ്പറഞ്ഞ അസംസ്കൃത വസ്തുക്കൾക്കായുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിനായുള്ള അപേക്ഷകൾ ജനറൽ മാനേജർമാർ സ്വീകരിക്കുകയും, അവരുടെ ആവശ്യകതകൾ വ്യക്തമാക്കുന്ന ആവശ്യമായ ശുപാർശ സഹിതം വ്യവസായ & വാണിജ്യ ഡയറക്ടർക്ക് കൈമാറുകയും ചെയ്യും. മോളാസസും സ്പിരിറ്റും ഒഴികെയുള്ള ഇനങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെ ജനറൽ മാനേജർമാരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിനുള്ള ഓൺലൈൻ അപേക്ഷഇവിടെ ക്ലിക്ക് ചെയ്യുക

വെബ്സൈറ്റിന്റെ ഹോം പേജിൽ (www.serviceonline.gov.in) ലോഗിൻ ചെയ്യുന്നതിനായി യൂസർ ഐഡിയും, പാസ്വേഡും സൃഷ്ടിക്കുന്നതിന് രജിസ്റ്റർ യുവർസെൽഫ് ക്ലിക്ക് ചെയ്യുക. തുടർന്ന് ഈ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് അപേക്ഷകന് തിരഞ്ഞെടുത്ത സേവനങ്ങളിലേക്ക് ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്ത ശേഷം, ‘സേവനങ്ങൾക്കായി അപേക്ഷിക്കുക’-‘സേവനങ്ങൾ തിരഞ്ഞെടുക്കുക’ - (എൽ.ഒ.ജി & എസൻഷ്യാലിറ്റി)