ആമുഖം
സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായുള്ള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ നിർവഹണ ഹസ്തമാണ് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്. സംരംഭകരെ കണ്ടെത്തുകയും, അവരുടെ ശേഷി വികസിപ്പിക്കുകയും ചെയ്യുക, പശ്ചാത്തല സൗകര്യം പ്രദാനം ചെയ്യുക, അനുമതികൾ നേടിയെടുക്കാനുള്ള സഹായങ്ങൾ ചെയ്യുക, വിവിധ പദ്ധതികളിലൂടെ സാമ്പത്തികാനുകൂല്യങ്ങൾ നൽകുക, വാണിജ്യ മേഖലകൾ കണ്ടെത്താൻ സഹായിക്കുക, തർക്കങ്ങൾ പരിഹരിയ്ക്കുക, ക്ലേശിത യൂണിറ്റുകളെയും, അടച്ചു പൂട്ടിയ യൂണിറ്റുകളെയും പുനഃരുദ്ധരിക്കുകയും, അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് നിർവഹിച്ചു വരുന്നത്.
വ്യവസായ വാണിജ്യ ഡയറക്ടർ മേധാവിയായ വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തിരുവനന്തപുരത്ത് വികാസ് ഭവനിലാണ് സ്ഥിതി ചെയ്യുന്നത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നേതൃത്വത്തിലുള്ള ജില്ലാ വ്യവസായ കേന്ദ്രങ്ങളാണ് ജില്ലാ തലത്തിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. ഉപജില്ലാ വ്യവസായ ഓഫീസറുടെ ചുമതലയിൽ താലൂക്ക് വ്യവസായ ഓഫീസുകൾ പ്രവർത്തിയ്ക്കുന്നു. വകുപ്പിന്റെ ഫീൽഡ് തല ഉദ്യോഗസ്ഥരായ വ്യവസായ വികസന ഓഫീസർമാരെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനുകളിലും വിന്യസിച്ചിട്ടുണ്ട്. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനു കീഴിൽ ചങ്ങനാശ്ശേരിയിലും (റബ്ബറും, പ്ലാസ്റ്റിക്കും), മഞ്ചേരിയിലും (റബ്ബർ) പൊതു സൗകര്യ സേവന കേന്ദ്രങ്ങളും, വെള്ളയമ്പലത്ത് ഒരു ഡോക്യുമെന്റേഷൻ സെൻററും പ്രവർത്തിച്ചു വരുന്നു.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്
വകുപ്പ് മേധാവി | അഡീഷണൽ ഡയറക്ടർ (എ. ഡി. ഐ. സി) | ജോയിന്റ് ഡയറക്ടർ (ജെ. ഡി) | ഡെപ്യൂട്ടി ഡയറക്ടർ (ഡി. ഡി) | അസിസ്റ്റന്റ് ഡയറക്ടർ (എ. ഡി) / ഡെപ്യൂട്ടി രജിസ്ട്രാർ (ഡി. ആർ) | ഉപജില്ലാ വ്യവസായ ഓഫീസർ (എ. ഡി. ഐ. ഒ)/ അസിസ്റ്റന്റ് രജിസ്ട്രാർ (എ. ആർ) | കടമകളും ചുമതലകളും |
ഡയറക്ടർ വ്യവസായ വാണിജ്യ വകുപ്പ് | എ. ഡി. ഐ. സി (ജനറൽ) | ജെ. ഡി (ടി സി) | ഡി. ഡി (ടി സി) | എ. ഡി (ടി സി) | പരിശീലനവും, ശേഷി വികസനവു മായി ബന്ധപ്പെട്ട കാര്യങ്ങൾ | |
ഡി. ഡി (എഫ് സി | സാമ്പത്തിക സഹായ പദ്ധതികൾ സംബന്ധിച്ച കാര്യങ്ങൾ | |||||
ഡി. ഡി (പി & എം) | എ. ഡി (പി & എം) | പ്ലാനിംഗ് ആൻഡ് മോണിറ്ററിംഗ് സംബന്ധിച്ച കാര്യങ്ങൾ | ||||
ജെ. ഡി (ഐ. ഡി) | എ. ഡി (ഐ. ഡി) | അടിസ്ഥാന സൗകര്യ വികാസനം സംബന്ധിച്ച കാര്യങ്ങൾ | ||||
എ. ഡി. ഐ. ഒ (ഐ. ഡി) | അടിസ്ഥാന സൗകര്യ വികാസനം സംബന്ധിച്ച കാര്യങ്ങൾ | |||||
വുമൺ ഇൻഡസ്ട്രീസ് ഓഫീസർ | വുമൺ ഇൻഡസ്ട്രീസ് ശാക്തീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ | |||||
എ. ഡി. ഐ. സി (ടെക്നിക്കൽ) | ഡി. ഡി (ഐ. ടി) | എ. ഡി. ഐ. ഒ (ഐ ടി ഇ-ഗവ) | ഐ ടി ഇ ഗവെർണൻസ് (സോഫ്റ്റ്‌വെയർ സപ്പോർട്ട്) | |||
എ. ഡി. ഐ. ഒ (ഐ ടി ഇൻഫ്രാ) | ഐ ടി ഇൻഫ്രാസ്ട്രക്ചർ (ഹാർഡ്‌വെയർ സപ്പോർട്ട് ) | |||||
ഡി. ആർ (എച്ച്& സി) | എ. ആർ (എച്ച്& സി) | കരകൗശലവും സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ |
ജില്ലാ വ്യവസായ കേന്ദ്രം (ഡി.ഐ. സി):
ജില്ലാ | ജനറൽ മാനേജർ (ജി .എം) | മാനേജർ | അസിസ്റ്റന്റ് ഡയറക്ടർ (എ. ഡി) / ഡെപ്യൂട്ടി രജിസ്ട്രാർ (ഡി. ആർ) | ഉപജില്ലാ വ്യവസായ ഓഫീസർ (എ. ഡി. ഐ. ഒ)/ അസിസ്റ്റന്റ് രജിസ്ട്രാർ (എ. ആർ) | വ്യവസായ വികസന ഓഫീസർ (ഐ. ഇ. ഒ) |
തിരുവനന്തപുരം | 1 | 4 | ഡി. ആർ -1 | എ. ഡി. ഐ. ഒ - 7 | 17 |
കൊല്ലം | 1 | 4 | ഡി. ആർ -1 | എ. ഡി. ഐ. ഒ - 6 | 14 |
പത്തനംതിട്ട | 1 | 3 | ഡി. ആർ -1 | എ. ഡി. ഐ. ഒ - 4 | 11 |
ആലപ്പുഴ | 1 | 4 | ഡി. ആർ -1 | എ. ഡി. ഐ. ഒ - 8 | 17 |
കോട്ടയം | 1 | 4 | ഡി. ആർ -1 | എ. ഡി. ഐ. ഒ - 7 | 15 |
ഇടുക്കി | 1 | 3 | ഡി. ആർ -1 | എ. ഡി. ഐ. ഒ - 6 | 6 |
എറണാകുളം | 1 | 3 | എ. ഡി -2, ഡി. ആർ -1 | എ. ഡി. ഐ. ഒ - 10 | 21 |
തൃശൂർ | 1 | 4 | എ. ഡി -1, ഡി. ആർ -1 | എ. ഡി. ഐ. ഒ - 7 | 19 |
പാലക്കാട് | 1 | 4 | ഡി. ആർ -1 | എ. ഡി. ഐ. ഒ - 7 | 17 |
മലപ്പുറം | 1 | 4 | ഡി. ആർ -1 | എ. ഡി. ഐ. ഒ - 7 | 18 |
കോഴിക്കോട് | 1 | 4 | എ. ഡി -1, ഡി. ആർ -1 | എ. ഡി. ഐ. ഒ - 5 | 15 |
വയനാട് | 1 | 2 | എ. ഡി -1, ഡി. ആർ -1 | എ. ഡി. ഐ. ഒ - 3 | 4 |
കണ്ണൂർ | 1 | 4 | ഡി. ആർ -1 | എ. ഡി. ഐ. ഒ - 5, എ. ആർ -1 | 12 |
കാസറഗോഡ് | 1 | 1 | എ. ഡി -1, ഡി. ആർ -1 | എ. ഡി. ഐ. ഒ - 3 | 5 |
Total |
14 |
48 |
20 |
81 |
191 |