സ്ഥിര മൂലധന വായ്പകൾക്കും, പ്രവർത്തന മൂലധന വായ്പകൾക്കുമുള്ള പലിശയിളവ് പദ്ധതി

കോവിഡ് 19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം വിഷമ ഘട്ടത്തിലായ സൂക്ഷ്മ- ചെറുകിട- ഇടത്തരം യൂണിറ്റുകൾക്ക് ആശ്വാസമേകാൻ പ്രഖ്യാപിച്ച പദ്ധതിയാണ് മൂലധന പ്രവർത്തന വായ്പകൾക്കുള്ള പലിശയിളവ് പദ്ധതി. ഈ പദ്ധതിയിലൂടെ 2019 ഏപ്രിൽ 1 നും, 2021 ഡിസംബർ 31 നും ഇടയിൽ, പുതുതായോ അധികമായോ, സ്ഥിര മൂലധന വായ്പയോ, പ്രവർത്തന മൂലധന വായ്പയോ എടുത്ത യൂണിറ്റുകൾക്ക് 12 മാസത്തേയ്ക്ക് പലിശയിളവ് ലഭിക്കും.

അപേക്ഷിക്കാനുള്ള അർഹത

  • സംസ്ഥാനത്തെ ഉത്പാദന മേഖലയിലോ, ജോബ് വർക്ക് മേഖലയിലോ പ്രവർത്തിയ്ക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം യൂണിറ്റുകൾ ആയിരിക്കണം.
  • ഉത്പാദനം ആരംഭിച്ച ശേഷം ഉദ്യം രജിസ്‌ട്രേഷൻ എടുത്തിരിക്കണം.
  • വായ്പ അനുവദിക്കുന്ന തീയതിയ്ക്ക് മുൻപുള്ള ആറുമാസക്കാലയളവിൽ മൂന്നു മാസമെങ്കിലും യൂണിറ്റ് പ്രവർത്തിച്ചിരിയ്ക്കണം.

പദ്ധതിയുടെ ആനുകൂല്യങ്ങൾ

  • സ്ഥിര മൂലധന, പ്രവർത്തന മൂലധന വായ്പകൾക്കുള്ള പലിശയിളവ് ഇനത്തിൽ ഒരു യൂണിറ്റിന് ലഭിക്കുന്ന പരമാവധി ഒറ്റത്തവണ ആനുകൂല്യം 1,20,000/- രൂപ ആയിരിക്കും.
  • പുതുതായോ, അധികമായോ എടുത്ത പ്രവർത്തന മൂലധന വായ്പയുടെ പലിശയിളവായി പരമാവധി 60,000/- രൂപ ലഭിക്കും.
  • പുതുതായോ, അധികമായോ എടുത്ത സ്ഥിര മൂലധന വായ്പയുടെ പലിശയിളവായി പരമാവധി 60,000/- രൂപ ലഭിക്കും.
  • വായ്പയുടെ ആദ്യ ഗഡു ലഭിയ്ക്കുന്ന തീയതി മുതലുള്ള 12 മാസത്തേയ്ക്ക് യൂണിറ്റ് ബാങ്കിലേക്ക്/ ധനകാര്യ സ്ഥാപനത്തിലേക്ക് അടയ്ക്കുന്ന പലിശ തുകയുടെ 50 ശതമാനമാണ് സഹായമായി ലഭിയ്ക്കുക.
  • പുതുതായോ അധികമായോ എടുത്ത/ എടുക്കുന്ന വായ്പകൾ 2019 ഏപ്രിൽ 1 നും, 2021 ഡിസംബർ 31 നും ഇടയിൽ എടുത്തതായിരിക്കണം.
  • പദ്ധതിയിലൂടെ ലഭിയ്ക്കുന്ന ആനുകൂല്യം, അപേക്ഷിയ്ക്കുന്ന യൂണിറ്റിന്റെ വായ്പാ അക്കൗണ്ടിലേക്ക് അതത് ധനകാര്യ സ്ഥാപനം മുഖേന പാദവാർഷികമായി നൽകുന്നതാണ്.

 എങ്ങനെ അപേക്ഷിക്കാം

നേരിട്ടോ ഓൺലൈൻ ആയോ ഈ പദ്ധതിയ്ക്ക് അപേക്ഷിക്കാം. താലൂക്ക് വ്യവസായ ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർക്കാണ് അപേക്ഷയും, അനുബന്ധ രേഖകളും നൽകേണ്ടത്.

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Contact Details of District Level Officers for the Scheme -ISS- Vyavasaya Bhadratha
Sl No District General Manager Mobile Number Name of Officer Incharge Designation Mobile Number Landline Number
1 Thiruvananthapuram Rajeev.G 9446222830 Vinod Kumar S Manager 9048290020 0471-2326756
2 Kollam Biju Kurian 9446364529 Sivakumar K S Manager 9446300548 0474--2302774
3 Pathanamthitta Anil Kumar P.N 9446545440 lissiyamma Manager 9446828587 0468-2214639
4 Alappuzha Renjith C.O 8281936494 Ajimon K S Manager 9496333376 0477-2241632 / 0477-2241272
5 Kottayam M.V. Lauly 9188127005 Arjunan Pilla R Manager 9446594808 0481-2573259
6 Idukki P.S.Sureshkumar 7025558031 Sahil Mohammed Manager 7012946527 0486-2235507
7 Ernakulam Biju.P.Abraham 9446384433 Pranap G Assistant Director 9744490573 0484-2421360
8 Thrissur K.S.Kripakumar 9446384841 Saji.S Manager 9947123325 0487-2361945
9 Palakad Gireesh.M 9495135649 Gireesh M Manager 9495135649 0491-2505408
10 Malapuram Renjith Babu 9188127010 Manoj V P Manager 9400897551 0483-2737405
11 Kozhicode Najeeb P.A 9188127011 Sreejan VK Manager 9447501272 0495-2765770
12 Wayanad Anish Nair.M 8848109505 Anish Nair M Manager 8848109505 0493-6202485
13 Kannur T.O Gangadharan 9497857014 Shammy S K Manager 9446675700 0497-2700928
14 Kasargode Sajith kumar.K 9847747025 Sajithkumar K Manager 9847747025 0499-4255749