പ്രവേശനക്ഷമത പ്രസ്താവന
വെബ് സൈറ്റിൽ പ്രവേശിക്കാൻ ഉപയോഗിയ്ക്കുന്ന ഉപകരണമോ, സാങ്കേതിക വിദ്യയോ, കഴിവോ എന്തുതന്നെയായാലും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റ് എല്ലാ ഉപയോക്താക്കൾക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. സന്ദർശകർക്ക് പരമാവധി പ്രവേശനക്ഷമതയും ഉപയോഗക്ഷമതയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. തത്ഫലമായി, മൊബൈൽ ഉപകരണങ്ങൾ, വാപ്പ് ഫോണുകൾ, PDA-കൾ എന്നിങ്ങനെയുള്ള വിവിധ ഉപകരണങ്ങളിൽ നിന്ന് ഈ വെബ്സൈറ്റ് കാണാൻ കഴിയും. ഈ വെബ്സൈറ്റിലെ എല്ലാ വിവരങ്ങളും ഭിന്ന ശേഷിയുള്ളവർക്ക് പ്രാപ്യമാകുന്നു എന്ന് ഉറപ്പാക്കാൻ വകുപ്പ് പരമാവധി ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ദൃശ്യപരമായി ഭിന്ന ശേഷിയുള്ള ഒരു ഉപയോക്താവിന് സ്ക്രീൻ റീഡറുകളും, മാഗ്നിഫയറുകളും പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ വെബ്സൈറ്റ് സന്ദർശിക്കാൻ കഴിയും. ഈ വെബ്സൈറ്റിന്റെ എല്ലാ സന്ദർശകരെയും സഹായിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാനും, ഉപയോഗക്ഷമതയുടെയും, സാർവത്രിക രൂപകൽപ്പനയുടെയും തത്വങ്ങൾ പിന്തുടരാനും വകുപ്പ് ലക്ഷ്യമിടുന്നു. പോർട്ടലിലെ വിവരങ്ങളുടെ ഒരു ഭാഗം ബാഹ്യ വെബ് സൈറ്റുകളിലേക്കുള്ള ലിങ്കുകൾ വഴിയും ലഭ്യമാക്കിയിട്ടുണ്ട്. ഈ ബാഹ്യ വെബ് സൈറ്റുകൾ പരിപാലിക്കുന്നത് ബന്ധപ്പെട്ട വകുപ്പുകളാണ്.