ഹൈപ്പർലിങ്ക് നയം
- മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകൾ: മറ്റ് വെബ് സൈറ്റുകളിലേക്കുള്ള/ മൊബൈൽ അപ്ലിക്കേഷനുകളിലേക്കുളള നിരവധി ഹൈപ്പർ ലിങ്കുകൾ ഈ പോർട്ടലിൽ ദൃശ്യമായേക്കാം. ഉപയോക്താവിന്റെ സൗകര്യാർത്ഥമാണ് ഇത്തരം ലിങ്കുകൾ ഈ പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ലിങ്ക് ചെയ്യപ്പെട്ട സൈറ്റുകളിലെ ഉള്ളടക്കത്തിന്റെ ആധികാരികതയെക്കുറിച്ചും, വിശ്വാസ്യതയെക്കുറിച്ചും വകുപ്പിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. ഇത്തരം സൈറ്റുകളിലെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതോ, പ്രചരിപ്പിക്കുന്നതോ ആയ യാതൊരു നടപടിയും വകുപ്പ് സ്വീകരിക്കുന്നതല്ല. ലിങ്ക് ചേർക്കപ്പെട്ട വെബ് സൈറ്റുകൾ എപ്പോഴും പ്രവർത്തനക്ഷമമാ ണെന്ന് വകുപ്പിന് ഉറപ്പ് നൽകാനാവില്ല. അതോടൊപ്പം ലിങ്ക് ചേർക്കപ്പെട്ട വെബ് സൈറ്റുകളിലെ ഉള്ളടക്കത്തിന്മേൽ വകുപ്പിന് ഒരു തരത്തിലുമുള്ള നിയന്ത്രണവുമില്ല.
- മറ്റ് സൈറ്റുകളിൽ ഉൾപ്പെടുത്തുന്ന ലിങ്കുകൾ: ഈ പോർട്ടലിലെ വിവരങ്ങളിലേക്കുള്ള ലിങ്കുകൾ ഏതെങ്കിലും കേന്ദ്ര, സംസ്ഥാന വകുപ്പുകൾ, ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ വെബ് സൈറ്റിൽ കൊടുക്കുന്നതിൽ വകുപ്പിന് വിയോജിപ്പില്ലാത്തതും,, അങ്ങനെ ലിങ്ക് ചെയ്യുന്നതിനായി മുൻകൂർ അനുമതി തേടേണ്ടതില്ലാത്തതുമാണ്. ഈ വെബ് സൈറ്റിലെ പേജുകൾ മറ്റൊരു വെബ് സൈറ്റിൽ ഹൈപ്പർ ലിങ്ക് ചെയ്യപ്പെടുകയാണെങ്കിൽ അവ ഐഫ്രെയിമിൽ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി നൽകുന്നതല്ല, അത്തരം ലിങ്കുകൾ നൽകുമ്പോൾ ഈ വെബ് സൈറ്റ് ഒരു പുതിയ ടാബിൽ അല്ലെങ്കിൽ വിൻഡോയിൽ തുറക്കേണ്ടതാണ്.