നൈപുണ്യ സംരംഭ വികസന സൊസൈറ്റികൾക്കുള്ള സഹായം

ലക്ഷ്യങ്ങൾ:

കേരളത്തിൽ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന വിദഗ്ദ്ധ തൊഴിലാളികൾക്കു മെച്ചപ്പെട്ട തൊഴിലവസരങ്ങൾ നേടികൊടുക്കുക, അവിദഗ്ദ്ധ തൊഴിലാളികളെ നൈപുണ്യ വികസന പരിശീലനത്തിലൂടെ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരാക്കി മാറ്റുക, തൊഴിലാളികൾക്കു ആവശ്യമുള്ള തൊഴിലുപകരണങ്ങൾ ലഭ്യമാക്കുക, സമൂഹത്തിനു മികച്ച തൊഴിൽ സൗഹൃദാന്തരീക്ഷം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെയും ഭൗമാതിർത്തിയ്ക്കുള്ളിൽ ഒന്നോ അതിലധികമോ വ്യവസായ സഹകരണ സംഘങ്ങൾ രൂപീകരിയ്ക്കുന്നതിനു കേരള സർക്കാർ ലക്ഷ്യമിടുകയും അതിനനുസരിച്ചു വ്യത്യസ്ത തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവർ ലക്ഷ്യപ്രാപ്തിയ്ക്കായി മുന്നോട്ടു വരികയും ചെയ്തു. ഇത്തരം സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പിന് കീഴിൽ ഒരു ധന സഹായ പദ്ധതി സർക്കാർ ആവിഷ്കരിച്ചിരിയ്കുന്നു.

ഗുണഭോക്താക്കൾ:

അസംഘടിത മേഖലയിലെ വിവിധ തരം തൊഴിലുകളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കു മെച്ചപ്പെട്ട തൊഴിലവസരങ്ങൾ കണ്ടെത്തി കൊടുക്കുക, അവിദഗ്ദ്ധ തൊഴിലാളികൾക്ക് നൈപുണ്യ വികസന പരിശീലനത്തിലൂടെ മുഖ്യധാരയിൽ എത്തിയ്കുക എന്നീ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കാൻ രൂപീകരിച്ച വ്യവസായ സഹകരണ സംഘങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുള്ളത്. കൂടാതെ നൈപുണ്യ സംരംഭ വികസന സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അസംഘടിത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന സാങ്കേതിക വൈദഗ്ധ്യ സർട്ടിഫിക്കറ്റുകൾ നേടിയവർ, വിദഗ്ദ്ധ , അർദ്ധ വിദഗ്ദ്ധ / അവിദഗ്ദ്ധ തൊഴിലാളി വിഭാഗങ്ങളിൽ നിന്നും ഉള്ളവർ ആയിരിയ്ക്കണം.

ഗുണഭോതാക്കൾക്ക് ആവശ്യമായ മറ്റു യോഗ്യതകൾ:

 • അസംഘടിത മേഖലയിലെ വിവിധ തരം തൊഴിലുകളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കു മെച്ചപ്പെട്ട തൊഴിലവസരങ്ങൾ കണ്ടെത്തി കൊടുക്കുക, അവിദഗ്ദ്ധ തൊഴിലാളികൾക്ക് നൈപുണ്യ വികസന പരിശീലനത്തിലൂടെ മുഖ്യധാരയിൽ എത്തിയ്കുക എന്നീ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കാൻ രൂപീകരിച്ച വ്യവസായ സഹകരണ സംഘങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുള്ളത്.
 • 2019 -2020 സാമ്പത്തിക വര്ഷത്തിലോ അതിനു ശേഷമോ രജിസ്റ്റർ ചെയ്ത സംഘങ്ങൾ ആയിരിയ്ക്കണം.
 • കുറഞ്ഞത് 50 അംഗങ്ങൾ ഉണ്ടാകണം. 25 ൽ കുറയാത്ത അംഗങ്ങൾ വിദഗ്ദ്ധ തൊഴിലാളികൾ ആയിരിയ്ക്കണം. ബാക്കി 25 അംഗങ്ങൾ അർദ്ധ വിദഗ്ദ്ധ / അവിദഗ്ദ്ധ തൊഴിലാളികൾ ആയിരിയ്ക്കണം. നാമമാത്ര/സഹായക അംഗങ്ങളുടെ എണ്ണം ധനസഹായത്തിനായി കണക്കിലെടുക്കുന്നതല്ല.
 • തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയും ശമ്പളം കൈപ്പറ്റുന്ന സെക്രട്ടറിയും നിലവിലുളള സംഘത്തിനുമാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുളളൂ.
 • ധന സഹായത്തിന് അപേക്ഷിക്കുന്നതിന് തൊട്ടുമുന്‍പുളള 3 മാസങ്ങളിൽ ഓരോ അംഗത്തിനും കുറഞ്ഞത് 5 ശരാശരി തൊഴില്‍ ദിനങ്ങള്‍ എങ്കിലും പ്രതിമാസം നല്‍കിയിരുന്നിരിക്കണം. അതേ സമയം രൂപീകരിച്ച് ആറുമാസം തികയാത്ത സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാന്‍ കഴിയുന്നതല്ല.
 • രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചതുപ്രകാരമുളള രേഖകള്‍ ക്യതൃമായി സൂക്ഷിക്കുന്ന സംഘങ്ങള്‍ക്കു മാത്രമേ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുളളൂ.
 • പരമാവധി ആനുകൂല്യമായ 2 ലക്ഷം രൂപയ്ക്കു അര്‍ഹത നേടുന്നതിന് 100 സജീവ അംഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്.

പദ്ധതി പ്രകാരം ലഭ്യമാകുന്ന ധന സഹായം:

 • ഈ പദ്ധതി പ്രകാരം ഒരു സംഘത്തിന് ലഭിക്കുന്ന പരമാവധി ആനുകൂല്യം രണ്ടുലക്ഷം രൂപ ആയിരിക്കും. എന്നാല്‍ സമര്‍പ്പിക്കപ്പെട്ട രേഖകളുടേയും വിവരങ്ങളുടേയും മാർഗനിർദ്ദേശത്തിലെ മറ്റു നിബന്ധനകൾക്കും വിധേയമായി മാത്രമേ ധനസഹായത്തിന്‍റെ തുക തീരുമാനിക്കുകയുളളൂ. ആകെ അനുവദിക്കപ്പെടുന്ന തുകയുടെ 78% സ്ഥിരം ആസ്തി ശേഖരണത്തിനും 20% പ്രവര്‍ത്തന മൂലധനത്തിനും 2% പരിശീലനത്തിനുമായിരിക്കും.
 • സംഘത്തിന് അര്‍ഹമായ സാമ്പത്തികാനുകൂല്യം കണക്കാക്കുന്നതിന് സംഘത്തിലെ അംഗസംഖ്യകൂടി കണക്കിലെടുക്കുന്നതായിരിക്കും. പരമാവധി ആനുകൂല്യമായ 2 ലക്ഷം രൂപയ്ക്കു അര്‍ഹത നേടുന്നതിന് 100 സജീവ അംഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. അംഗ സംഖ്യയിലെ കുറവിന് ആനുപാതികമായി ധനസഹായം കുറയുന്നതാണ്.
 • അംഗ സംഖ്യയുടെ കുറവുകാരണം പരമാവധി ആനുകൂല്യം ലഭിക്കാത്ത സംഘങ്ങള്‍ക്ക്, അംഗസംഖ്യ നിർദ്ദേശിയ്ക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഉയരുന്ന പക്ഷം, പദ്ധതി നിലനില്‍ക്കുന്നിടത്തോളം ധനസഹായത്തിന്‍റെ ശേഷിക്കുന്ന തുകയ്ക്ക അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍ ഒരു സാഹചര്യത്തിലും രണ്ടിലധികം തവണകള്‍ അനുവദിക്കുന്നതല്ല.
 • സംഘത്തിന് സ്ഥിരം മൂലധന ആസ്തി സ്വരൂപിക്കുന്നതിനായി ലഭിക്കുന്ന തുക ഈയിനത്തിലുളള 80% തുക ആയി കണക്കാക്കി ശേഷിക്കുന്ന 20% സ്വന്തമായി കണ്ടെത്തേണ്ടതാണ്. പ്രവര്‍ത്തന മൂലധന സഹായമായി ലഭിക്കുന്ന തുകയ്ക്ക തത്തുല്ല്യമായ തുകയും സംഘം സ്വന്തമായി കണ്ടെത്തേണ്ടതാണ്. ഭ്രൂമി കെട്ടിടം എന്നിവയുടെ ആവശ്യത്തിന് ചെലവുചെയ്യുന്ന തുക സ്ഥിരം ആസ്തിശേഖരണത്തിനുളള ധനസഹായത്തിന് കണക്കിലെടുക്കുന്നതല്ല. പണിയായുധങ്ങള്‍, ഫര്‍ണിച്ചര്‍, വൈദ്യുത-ഇലട്രോണിക്സ ഉപകരണങ്ങള്‍ അത്യാവശ്യ യന്ത്ര സാമഗ്രികള്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കുന്നതാണ്. പദ്ധതി നിലവില്‍ വരുന്നതിന് മുന്‍പ് ആര്‍ജ്ജിച്ച നിശ്ചിത ആസ്തികളുടെ ചെലവ് ധനസഹായത്തിന് പരിഗണിക്കുന്നതും വിനിയോഗിക്കപ്പെട്ട തുക മടക്കി നല്‍കന്നതുമായിരിക്കും. എന്നാല്‍ രേഖകള്‍ ക്യതൃമായി ഹാജരാക്കേണ്ടതാണ്.
 • സജീവ അംഗങ്ങളുടെ എണ്ണത്തിന് 1000/- രൂപ എന്ന മാനദണ്ഡ പ്രകാരമാണ് പ്രവര്‍ത്തനമൂലധനം അനുവദിക്കുന്നത്.
 • സംഘത്തിന്‍റേയും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറുടേയും പേരിലുളള സംയുക്ത ബാങ്ക് അക്കൗണ്ടിലേയ്ക്ക തുക നിക്ഷേപിക്കുന്നതും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറുടെ അനുവാദത്തോടെ മാത്രം പിൻവലിക്കാൻ പാടുള്ളതുമായിരിക്കും 

 അപേക്ഷിക്കേണ്ട വിധം :

യോഗ്യതയുള്ള സംഘങ്ങൾ ആവശ്യമായ രേഖകൾ ഉൾപ്പെടെ നിശ്ചിത മാതൃകയിൽ ധനസഹായത്തിനുളള അപേക്ഷ അതാതു താലൂക്ക് വ്യവസായ ഓഫീസ് മുഖേനയോ ബന്ധപ്പെട്ട ബ്ലോക്കിലെ വ്യവസായ വികസന ഓഫീസര്‍ മുഖേനയോ ബന്ധപ്പെട്ട സര്‍ക്കിളിലെ വ്യവസായ സഹകരണ ഇന്‍സ്പെക്ടര്‍ മുഖേനയോ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Contact Details of District Level Officers for the Scheme- Assistance to Skilled Entrepreneurs Development Centres
Sl No District General Manager Mobile Number Name of Officer Incharge Designation Mobile Number Landline Number
1 Thiruvananthapuram Rajeev.G 9446222830 Shiras A.S Manager 7356860615 0471-2326756
2 Kollam Biju Kurian 9446364529 Sivakumar K S Manager 9446300548 0474-2302774
3 Pathanamthitta Anil Kumar P.N 9446545440 lissiyamma is Manager 9446828587 0468-2214639
4 Alappuzha Renjith C.O 8281936494 Santhosh K P Deputy Registrar 9446515040 0477-2241632 / 0477-2241272
5 Kottayam M.V. Lauly 9188127005 K Jayaprakash Deputy Registrar 9447029774 0481-2573259
6 Idukki P.S.Sureshkumar 7025558031 Benedict William John Manager 9497890123 0486-2235507
7 Ernakulam Biju.P.Abraham 9446384433 Lathika K.M Deputy Registrar 9446504417 0484-2421360
8 Thrissur K.S.Kripakumar 9446384841 Mayadevi T.S Deputy Registrar 9605488470 0487-2361945
9 Palakad Gireesh.M 9495135649 Venkiteswaran K N Deputy Registrar 9446152482 0491-2505408
10 Malapuram Renjith Babu 9188127010 Manoj V P Manager 9400897551 0483-2737405
11 Kozhikode Najeeb P.A 9188127011 Balarajan M K Manager 8137012889 0495-2765770
12 Wayanad Anish Nair.M 8848109505 Abdul Latheef A Assistant Director 9495891601 0493-6202485
13 Kannur T.O Gangadharan 9497857014 Ravindrakumar P V Manager 8078394592 0497-2700928
14 Kasargode Sajith kumar.K 9847747025 Sajithkumar K Manager 9847747025 0499-4255749