തകര്‍ച്ച നേരിടുന്ന എംഎസ്എംഇ-കളുടെ പുനരുദ്ധാരണ പദ്ധതി

തകർച്ച നേരിടുന്ന പീഡിത വ്യവസായങ്ങളെ പുനഃരുജ്ജീവിപ്പിക്കുന്നതിനും, അവയുടെ ഉത്പാദന രഹിതമായ ആസ്തികളെ ഉത്പാദന ആസ്തികളാക്കി മാറ്റുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം അർഹമായ യൂണിറ്റുകൾക്ക് 5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും, മറ്റു കൈതാങ്ങ് സഹായവും നല്കുന്നു.

പദ്ധതി പ്രകാരം ലഭ്യമാകുന്ന ആനുകൂല്യങ്ങൾ

I)നിലവിലുള്ള വായ്പയുടെ പുനഃക്രമീകരണം

നിലവിലുള്ള വായ്പ പുനഃക്രമീകരിക്കാനും, വിദഗ്ധസമിതി ശുപാർശ ചെയ്യുന്ന പുനഃരുദ്ധാരണ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ അധികമായി മൂലധന/ പ്രവർത്തന വായ്പ അനുവദിക്കാനും ധനകാര്യ സ്ഥാപനം തയ്യാറായാൽ താഴെ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കും.

a) മാർജിൻ മണി ഗ്രാന്റ് ധനകാര്യ സ്ഥാപനം അധികമായി അനുവദിയ്ക്കുന്ന മൂലധന/ പ്രവർത്തന വായ്പയുടെ ഗുണഭോക്തൃ വിഹിതത്തിന്റെ 50%, പരമാവധി 2 ലക്ഷം രൂപ ഗ്രാന്റ് ആയി ലഭിയ്ക്കും.

b) പലിശയിളവ് അധികമായി അനുവദിയ്ക്കുന്ന മൂലധന/ പ്രവർത്തന വായ്പയ്ക്ക് ആദ്യവർഷം അടയ്ക്കുന്ന പലിശ, പരമാവധി ഒരു ലക്ഷം രൂപ യൂണിറ്റിന് തിരികെ നൽകും.

II)പുനഃരാരംഭ സഹായം

വിദഗ്ധസമിതി ശുപാർശ ചെയ്യുന്ന പുനഃരുദ്ധാരണ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഒറ്റത്തവണ പുനഃരാരംഭ സഹായങ്ങൾ നൽകുന്നു.

a) ധനകാര്യ സ്ഥാപനത്തിന്റെ വായ്പാ സഹായമില്ലാതെ അധികമായി വാങ്ങുന്ന മെഷിനറിയുടെ വിലയുടെ 50% പരമാവധി 1.50 ലക്ഷം രൂപ സാമ്പത്തിക സഹായമായി നൽകുന്നു.
b) നിലവിലുള്ള മെഷിനറിയുടെയും, കെട്ടിടത്തിന്റെയും അനിവാര്യമായ അറ്റകുറ്റ പണികൾക്കുള്ള ചെലവിന്റെ 50% പരമാവധി ഒരു ലക്ഷം രൂപ യൂണിറ്റിന് തിരികെ നൽകും.

IIi)നിയമപ്രകാരമുള്ള കുടിശ്ശികകൾ തീർക്കുന്നതിനുള്ള സഹായം

കെ.എസ്.ഇ.ബി., ജി.എസ്.ടി., എക്സൈസ്, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ ഏജൻസികളിൽ അടയ്‌ക്കേണ്ട നിയമപ്രകാരമുള്ള കുടിശ്ശികകൾ തീർക്കുന്നതിന് 50% ശതമാനം പരമാവധി 40,000 രൂപ, വിദഗ്ധസമിതി ശുപാർശ ചെയ്യുന്ന പുനഃരുദ്ധാരണ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ നൽകുന്നു. പുനരുദ്ധാരണ പദ്ധതി രേഖ (Revival Project Report) തയ്യാറാക്കുന്നതിനുള്ള ചെലവിന്റെ 100% (ഒരു യൂണിറ്റിന് പരമാവധി 10,000 രൂപ) തിരികെ നൽകുന്നു.

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Contact Details of District Level Officers for the Scheme-KeralaStressed MSMEs Revival and Rehabilitation Scheme
Sl No District General Manager Mobile Number Name of Officer Incharge Designation Mobile Number Landline Number
1 Thiruvananthapuram Rajeev.G 9446222830 Vinod Kumar S Manager 9048290020 0471-2326756
2 Kollam Biju Kurian 9446364529 Dinesh R Manager 9446108519 0474--2302774
3 Pathanamthitta Anil Kumar P.N 9446545440 mlnl mol Manager 9495110555 0468-2214639
4 Alappuzha Renjith C.O 8281936494 Ajimon K S Manager 9496333376 0477-2241632 / 0477-2241272
5 Kottayam M.V. Lauly 9188127005 Arjunan Pilla R Manager 9446594808 0481-2573259
6 Idukki P.S.Sureshkumar 7025558031 Sahil Mohammed Manager 7012946527 0486-2235507
7 Ernakulam Biju.P.Abraham 9446384433 Sheeba S Manager 9605381468 0484-2421360
8 Thrissur K.S.Kripakumar 9446384841 Saji.S Manager 9947123325 0487-2361945
9 Palakad Gireesh.M 9495135649 Gireesh M Manager 9495135649 0491-2505408
10 Malapuram Renjith Babu 9188127010 Renjith Babu Manager 9846888331 0483-2737405
11 Kozhikode Najeeb P.A 9188127011 Gireesh I Manager 8714140978 0495-2765770
12 Wayanad Anish Nair.M 8848109505 Anish Nair M Manager 8848109505 0493-6202485
13 Kannur T.O Gangadharan 9497857014 Shammy S K Manager 9446675700 0497-2700928
14 Kasargode Sajith kumar.K 9847747025 Sajithkumar K Manager 9847747025 0499-4255749