സംരംഭകത്വ വികസന ക്ലബ്‌

യുവജനങ്ങള്‍ക്കിടയില്‍ സംരംഭക സംസ്ക്കാരം വളര്‍ത്തിയെടുക്കാനും അവര്‍ക്ക് വേണ്ട നൈപുണ്യവും, സങ്കേതവും, ആത്മവിശ്വാസവും നല്‍കി അവരെ പുത്തന്‍ തലമുറയുടെ സംരംഭകത്വത്തിന്‍റെ ദീപശിഖാ വാഹകരാക്കാനും ഉദ്ദേശിച്ച് സ്കൂളുകളിലും, കോളേജുകളിലും സംരംഭകത്വ വികസന ക്ലബ്ബുകള്‍ രൂപികരിച്ചിട്ടുണ്ട്. സംരംഭകത്വ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാനും, വ്യവസായ മേഖലക്ക് ഉണര്‍വ് പകരാനും, ഒളിഞ്ഞു കിടക്കുന്ന സംരംഭക ഗുണങ്ങളെ പരിപോഷിപ്പിക്കാനും, വിജയിച്ച സംരംഭകരുടെ മനോഭാവവും, ഗുണങ്ങളും, മൂല്യവും, നൈപുണ്യവും ഇ.ഡി.ക്ലബ് അംഗങ്ങൾക്ക് പരിചയപ്പെടുത്താനും ഒക്കെയുള്ള പരിപാടികൾ നടത്തുന്നതിന് ഇ.ഡി.ക്ലബ്ബുകൾക്ക് 20000/- രൂപ വരെ ധനസഹായം നൽകിവരുന്നു.

സംരംഭകത്വ വികസന ക്ലബ്‌ സഹായത്തിനായി ഇവിടെ അപേക്ഷിക്കുക