വേൾഡ് എക്സ്പോ 2020, ദുബായ്
കേരള വാരം, 2022 ഫെബ്രുവരി 4 മുതൽ 10 വരെ

2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ യു.എ.ഇ യിലെ ദുബായിൽ സംഘടിപ്പിച്ച ‘വേൾഡ് എക്സ്പോ 2020’-ൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇന്ത്യ പവലിയൻ ഒരുക്കിയിരുന്നു. പ്രസ്തുത പവലിയനിൽ കേരളത്തിൽ നിന്നുള്ള പങ്കാളിത്തവും ഉണ്ടായിരുന്നു. 2022 ഫെബ്രുവരി 4 മുതൽ 10 വരെ നടന്ന ‘കേരളവാരം’  ബഹു. കേരള മുഖ്യമന്ത്രി, യു.എ.ഇ ക്യാബിനറ്റ് മന്ത്രിയും ‘വേൾഡ് എക്സ്പോ 2020’ കമ്മീഷണർ ജനറലുമായ ശ്രീ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ ഉദ്‌ഘാടനം  നിർവഹിച്ചു.

ചടങ്ങിൽ യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂതി, ബഹുമാനപ്പെട്ട കേരള നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി ശ്രീ പി.രാജീവ്, യു.എ.ഇ ഇന്ത്യൻ അംബാസഡർ ശ്രീ സഞ്ജയ് സുധീർ, കേരള വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. മുഹമ്മദ് ഹനീഷ് ഐഎഎസ്, ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ ശ്രീ. എം. എ യൂസുഫ് അലി, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ശ്രീ. എം. ജി രാജമാണിക്യം ഐ.എ.എസ്, വ്യവസായ വാണിജ്യ ഡയറക്ടർ ശ്രീ. എസ്.ഹരികിഷോർ ഐ.എ.എസ് എന്നിവർ പങ്കെടുത്തു.

 

കേരള സർക്കാർ നടപ്പിലാക്കുന്ന 12 മേഖലകളിൽ നിന്നുള്ള വൻകിട പദ്ധതികളുടെ വിവരങ്ങൾ 12 ഡിജിറ്റൽ സ്‌ക്രീനുകളിലായി പ്രദർശിപ്പിച്ചിരുന്നു. കൂടാതെ എക്സ്പോയുടെ ഭാഗമായി നിക്ഷേപ സംഗമവും സംഘടിപ്പിച്ചിരുന്നു.

കേരള സർക്കാരിന്റെ വിവിധ വൻകിട പദ്ധതികൾ, ഈസ് ഓഫ് ഡുയിങ് ബിസിനസ്, വ്യവസായ വകുപ്പിന്റെ പുതിയ സംരംഭങ്ങൾ, മെഗാ പ്രൊജെക്ടുകൾ, നിക്ഷേപം, എം.എസ്.എം.ഇ ഫോക്കസ്, സ്റ്റാർട്ടപ്പുകൾ, ടൂറിസം സംരംഭങ്ങൾ, വൈദഗ്ധ്യം, നോർക്ക, ഒഡിഇപിസി, കെഎഎസ്ഇ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വീഡിയോകൾ 12 ഡിജിറ്റൽ ഡിസ്പ്ലേ സ്‌ക്രീനുകളിലായി പ്രദർശിപ്പിച്ചതിൽ വ്യവസായവുമായി ബന്ധപ്പെട്ട് പ്രദർശിപ്പിച്ച വീഡിയോകൾ ചുവടെ ചേർത്തിരിയ്കുന്നു.

    

കേരളവാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഇൻവെസ്റ്റെർസ് മീറ്റ്’ പരിപാടിയിൽ ബഹുമാനപ്പെട്ട വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അവതരിപ്പിച്ച പവർ പോയിന്റ് അവതരണം താഴെ ചേർക്കുന്നു. പ്രസ്തുത പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. പവർ പോയിന്റ് അവതരണം കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക