വിദ്യാർത്ഥി സംരംഭകർക്കായി ‘യുവ ബൂട്ട് ക്യാമ്പ്’ ആരംഭിച്ചു.
കോളേജ് വിദ്യാര്‍ത്ഥികളുടെ ഇടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റര്‍പ്രെന്യൂര്‍ഷിപ് ഡെവലൊപ്മെന്‍റ്, ഡിപ്പാര്ട്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കോമേഴ്സ്, ഗവണ്മെന്‍റ് ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ യുവാ ബൂട്ട് 2021 എന്ന പ്രോഗ്രാം സംഘടിപ്പിച്ച് വരികയാണ്. ഡിസംബര്‍ 13, 2021ന് ബഹുമാനപ്പെട്ട വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി ശ്രി.പി.രാജീവ് എറണാകുളം ജില്ലയില്‍ വെച്ച് യുവ ബൂട്ട് ക്യാമ്പ് ഉദ്ഘാനം ചെയ്തു. 14 ജില്ലകളിലായി 71 കോളേജുകളിൽ നിന്നും 263 ടീമുകളിലായി 1318 വിദ്യാര്‍ത്ഥികള്‍ യുവയുടെ ജില്ലാതല പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ടീമുകള്‍ക്ക് സംസ്ഥാനതലത്തിൽ മെന്‍റര്‍ഷിപ്പ് ഉള്‍പ്പെടെയുളള പരിശീലനം നല്‍കുന്നതാണ്. ഫെബ്രുവരി 9 മുതൽ 13 വരെയാണ് സംസ്ഥാനതല മെന്‍റര്‍ഷിപ്പ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ വ്യക്തികളാണ് സെഷനുകള്‍ കൈകാര്യം ചെയ്യുന്നത്. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 10 ടീമുകള്‍ക്ക് 10,000 രൂപ വീതം സമ്മാനവും അവരുടെ സംരംഭങ്ങള്‍ക്ക് ആവശ്യമായ ഇങ്കുബേഷൻ സൗകര്യം ഉള്‍പ്പെടെയുളള സഹായങ്ങള്‍ KIED-ന്‍റെ ആഭിമുഖ്യത്തിൽ നല്‍കുന്നതുമാണ്.
>