വ്യവസായ വകുപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ സബ്‌സിഡി സ്കീമുകളിൽ ഒന്നാണ് സംരംഭക സഹായ പദ്ധതി. ഉത്പാദന സേവന മേഖലകളിൽ പുതുതായി ആരംഭിക്കുന്ന സംരംഭങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഒരു കോടി വരെ മുതൽമുടക്കിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് പരമാവധി 45 % വരെ സബ്‌സിഡി ആനുകൂല്യമായി ഈ പദ്ധതിയിലൂടെ ലഭിക്കും .

2021 - 2022 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്ന പ്രവർത്തനം മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. മുഴുവൻ ജില്ലകളിലുമായി ഇത് വരെ 951 പേർക്ക് ഈ സബ്‌സിഡി ലഭ്യമാക്കി കഴിഞ്ഞു. 47.03 കോടി രൂപയാണ് സബ്സിഡിയായി വിതരണം ചെയ്തത്. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും 65 കോടി രൂപ വരെ സബ്‌സിഡിയായി നൽകുകയെന്നതാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യം. സംരംഭ സഹായ പദ്ധതിയുടെ വിശദാംശങ്ങൾ അറിയുന്നതിനും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനും ബന്ധപ്പെട്ട പേജ് കാണുക