ഓൺലൈൻ സേവനങ്ങൾ

ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് പ്രവർത്തികമാക്കുന്നതിന്റെ ഭാഗമായി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് വഴി നടപ്പിലാക്കുന്ന എല്ലാ സേവനങ്ങൾക്കും ഓൺലൈൻ അപേക്ഷാ പോർട്ടലുകൾ തയ്യാറാക്കിയിട്ടുണ്ട്. സംരംഭകർക്ക്‌ ലൈസൻസുകൾ/ അനുമതികൾ, സാമ്പത്തിക സഹായം, വ്യവസായ ഭൂമി എന്നിവയ്ക്കുള്ള അപേക്ഷ അതതു ഓൺലൈൻ പോർട്ടലിലൂടെ സമർപ്പിയ്ക്കാവുന്നതാണ്. കൂടാതെ ഇ ഡി ക്ലബ്ബുകൾക്കും കെഎസ്എസ്ഐഎ-യ്ക്കും ധനസഹായം ലഭിയ്ക്കുന്നതിനുള്ള അപേക്ഷയും ഓൺലൈൻ ആയി സമർപ്പിയ്ക്കാവുന്നതാണ്. എല്ലാ ഓൺലൈൻ ആപ്പ്ലിക്കേഷൻ പോർട്ടലുകളും അപേക്ഷകളുടെ നിലവിലെ സ്ഥിതിയും അറിയുന്നതിന് ‘ഓൺലൈൻ ആപ്പ്ലിക്കേഷൻ പോർട്ടൽ/ ഡാഷ്‌ബോർഡ്’ ക്ലിക്ക് ചെയ്യുക.

ഓൺലൈൻ ആപ്പ്ലിക്കേഷൻ പോർട്ടൽ              ഡാഷ്‌ബോർഡ്

  1.  ലൈസൻസുകൾ/ ക്ലിയറൻസുകൾ
ക്രമ നമ്പർ പദ്ധതിയുടെ പേര് പദ്ധതിയുടെ വിവരണം കൂടുതൽ അറിയാൻ
1 കേരള ഏക ജാലക ക്ലിയറൻസ് സംവിധാനം   
[കെ-സ്വിഫ്റ്റ്]
വേഗത്തിലും സമയബന്ധിതമായും ലൈസൻസുകളും പെർമിറ്റുകളും ക്ലിയറൻസുകളും ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ ഒരു ഓൺലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ

ഓൺലൈൻ പോർട്ടൽ
2

ലൂബ്രിക്കറ്റിംഗ് ഓയിൽ & ഗ്രീസ് ലൈസൻസ് 
(എൽ ഒ ജി ലൈസൻസ്)

1955 ലെ അവശ്യ വസ്തു നിയമത്തിന് കീഴിലുള്ള 1987-ലെ ലൂബ്രിക്കറ്റിംഗ് ഓയിലുകളും, ഗ്രീസുകളും (സംസ്കരണം, സംഭരണം, വിതരണം, നിയന്ത്രണം) ഉത്തരവ് പ്രകാരം, ലൂബ്രിക്കറ്റിംഗ് ഓയിലിനും, ഗ്രീസിനുമുള്ള സംസ്കരണം, വിതരണം എന്നിവയ്ക്ക് അഞ്ച് വർഷത്തേയ്ക്ക് ലൈസൻസ് നൽകുന്ന അധികാരിയാണ് വ്യവസായ & വാണിജ്യ ഡയറക്ടർ. നിർദ്ദിഷ്ട രീതിയിലുള്ള ഓൺലൈൻ അപേക്ഷകൾ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം വ്യവസായ & വാണിജ്യ ഡയറക്ടർക്ക് ശുപാർശ ചെയ്യും. ഓൺലൈൻ പോർട്ടൽ
3

എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്

വ്യാവസായിക ആവശ്യങ്ങൾക്കായി വ്യാവസായിക യൂണിറ്റുകൾക്ക് നിർവീര്യമാക്കിയ സ്പിരിറ്റ്, ശുദ്ധീകൃത സ്പിരിറ്റ് (എഥനോൾ), മൊളാസസ്, മെഥനോൾ, എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ എന്നിവയ്ക്കുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റുകൾ നൽകുന്നത് വ്യവസായ വാണിജ്യ ഡയറക്ടർ ആണ്. വ്യവസായ യൂണിറ്റുകളിൽ നിന്ന് മേൽപ്പറഞ്ഞ അസംസ്കൃത വസ്തുക്കൾക്കായുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിനായുള്ള അപേക്ഷകൾ ജനറൽ മാനേജർമാർ സ്വീകരിക്കുകയും, അവരുടെ ആവശ്യകതകൾ വ്യക്തമാക്കുന്ന ആവശ്യമായ ശുപാർശ സഹിതം വ്യവസായ വാണിജ്യ ഡയറക്ടർക്ക് കൈമാറുകയും ചെയ്യും. മോളാസസും സ്പിരിറ്റും ഒഴികെയുള്ള ഇനങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെ ജനറൽ മാനേജർമാരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഓൺലൈൻ പോർട്ടൽ
          II. സബ്സിഡി സ്കീമുകൾ  
                a)സംസ്‌ഥാന സർക്കാർ  സ്പോൺസർ ചെയ്യുന്ന സബ്സിഡി സ്കീമുകൾ 
           
             
ക്രമ നമ്പർ പദ്ധതിയുടെ പേര് പദ്ധതിയുടെ വിവരണം കൂടുതൽ അറിയാൻ
1 സംരംഭക സഹായ പദ്ധതി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് നടപ്പാക്കി വരുന്ന ഏറ്റവും പ്രചാരമുള്ളതും, ആകർഷകവുമായ പദ്ധതിയാണ് സംരംഭക സഹായ പദ്ധതി. കേരളത്തിലെ ഉത്പാദന മേഖലയിൽ പ്രവർത്തിയ്ക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിര നിക്ഷേപത്തിന് അനുസരിച്ച് സാമ്പത്തിക സഹായം നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപകന്റെ വിഭാഗം, ഉത്പാദന മേഖല, സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല എന്നിവയനുസരിച്ച് സ്ഥിര നിക്ഷേപത്തിന്റെ 15% മുതൽ 45% വരെ യൂണിറ്റിന് സബ്സിഡിയായി ലഭിക്കും. ഈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നതിന് ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ എടുത്തിരിയ്ക്കണം എന്ന് നിർബന്ധമില്ല. കൂടുതൽ വിവരങ്ങൾ

ഓൺലൈൻ പോർട്ടൽ
2 നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി ഒരു വായ്പാ ബന്ധിത പദ്ധതിയാണ് നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി. കേരളത്തിലെ ഉത്പാദന മേഖലയിലും, ജോബ് വര്ക്ക് മേഖലയിലും, മൂല്യ വർദ്ധനയുള്ള സേവന മേഖലയിലും പ്രവർത്തിക്കുന്ന നാനോ യൂണിറ്റുകൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾ

ഓൺലൈൻ പോർട്ടൽ
3 നാനോ ഗാർഹിക സംരംഭങ്ങൾക്കുള്ള പലിശയിളവ് പദ്ധതി നാനോ ഗാർഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണിത്. മൂലധന വായ്പയെടുത്ത നാനോ ഗാർഹിക സംരംഭങ്ങൾക്ക്, അവർ അടച്ച പലിശയുടെ ഒരു ഭാഗം തിരികെ നൽകുന്ന പദ്ധതിയാണിത്. ഉത്പാദന, ജോബ് വർക്ക് മേഖലയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ

ഓൺലൈൻ പോർട്ടൽ
4 കരകൗശല വിദഗ്ധർക്കുള്ള സഹായ പദ്ധതി (ആശ) കരകൗശല മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്ന കരകൗശല മേഖലയിലെ വിദഗ്ധർക്ക് ഒറ്റത്തവണ സഹായം (ഗ്രാന്റ്) നൽകാനായി ആവഷ്കരിച്ചിട്ടുള്ള പദ്ധതിയാണിത്. സംരംഭം ആരംഭിച്ച ശേഷമാണ് ഗ്രാന്റ് ലഭ്യമാക്കുന്നത്. കേന്ദ്ര സർക്കാരിലെ കരകൗശല വികസന കമ്മീഷണറുടെ ഓഫീസിലോ, കേരളാ സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ്സ് അപ്പെക്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (SURABHI), കേരളാ സ്റ്റേറ്റ് ബാംബു ഡവലപ്മെന്റ് കോർപ്പറേഷന് (KSBC), കേരളാ ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷന് (KADCO), ഹാൻഡിക്രാഫ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന് ഓഫ് കേരളാ ലിമിറ്റഡ് (HDCK), കേരളാ സ്റ്റേറ്റ് പാമിറ പ്രോഡക്ട് ഡവലപ്മെന്റ് ആൻഡ് വർക്കേഴ്സ് വെൽഫെയർ കോർപ്പറേഷന് ലിമിറ്റഡ് (KELPALM) എന്നിവിടങ്ങളിലോ രജിസ്റ്റർ ചെയ്തിട്ടുള്ള കരകൗശല വിദഗ്ധരെയാണ് ഈ പദ്ധതിയിൽ കരകൗശല വിദഗ്ധരായി കണക്കാക്കപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ

ഓൺലൈൻ പോർട്ടൽ
       
               b)കേന്ദ്ര സർക്കാർ  സ്പോൺസർ ചെയ്യുന്ന സബ്സിഡി സ്കീമുകൾ
ക്രമ നമ്പർ പദ്ധതിയുടെ പേര് പദ്ധതിയുടെ വിവരണം കൂടുതൽ അറിയാൻ
1 പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി [പി എം ഇ ജി പി] പഴയ ആർഇജിപിയും പിഎംആർവൈ സ്കീമും ലയിപ്പിച്ചുകൊണ്ടുള്ള പിഎംഇജിപി കേന്ദ്ര സർക്കാരിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സ്കീം ആണ്. കെവിഐസി, സ്റ്റേറ്റ് / യുടി ഖാദി & വി ഐ ബോർഡുകൾ വഴി ഗ്രാമീണ മേഖലകളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി ഗ്രാമ നഗര പ്രദേശങ്ങളിലും കെവിഐസി / കെവിഐബി / ഡിഐസി എന്നീ ക്രമത്തിൽ 30:30:40 എന്ന അനുപാതത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ വിവരങ്ങൾ

ഓൺലൈൻ പോർട്ടൽ
2 പിഎം എഫ്എംഇ പദ്ധതി മൈക്രോ ഫുഡ് പ്രോസസ്സിംഗ് സംരംഭങ്ങൾ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും, ഈ സംരംഭങ്ങളുടെ നവീകരണത്തിനും പിന്തുണ നൽകുന്നതിനുള്ള ഫുഡ് പ്രോസസിങ് മന്ത്രാലയത്തിന്റെ കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. ഈ പദ്ധതിക്ക് കീഴിലുള്ള ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ 60:40 അനുപാതത്തിൽ പങ്കിടും. സ്കീം ഒരു ജില്ലാ ഒരു പ്രൊഡക്റ്റ് (ODOP) സമീപനമാണ് സ്വീകരിക്കുന്നത്. യോഗ്യതയുള്ള പ്രോജക്റ്റ് ചെലവിന്റെ 35% യൂണിറ്റിന് പരമാവധി പരിധി 10 ലക്ഷം രൂപ. കൂടുതൽ വിവരങ്ങൾ

ഓൺലൈൻ പോർട്ടൽ 
 
     III)  നിലവിലുള്ള യൂണിറ്റുകൾക്കുള്ള മറ്റ് സാമ്പത്തിക സഹായ പദ്ധതികൾ
ക്രമ നമ്പർ പദ്ധതിയുടെ പേര് പദ്ധതിയുടെ വിവരണം കൂടുതൽ അറിയാൻ
1 പ്രവർത്തനരഹിതമായ എംഎസ്എംഇ-കൾക്കും കശുവണ്ടി സംസ്കരണ യൂണിറ്റുകൾക്കുമുള്ള പുനരുജ്ജീവന -പുനരധിവാസ പദ്ധതി കശുവണ്ടി സംസ്കരണ യൂണിറ്റുകള് ഉള്പ്പെടെയുള്ള പ്രവര്ത്തന രഹിതമായ സുക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലെ ഉല്പാദന സംരംഭങ്ങളെ സ്ഥിindex.php/2022-02-04-12-12-39/industrial-development-areas-plotsര നിക്ഷേപത്തിനും പ്രവര്ത്തന മൂലധനത്തിനും സഹായം നല്കി പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയാണിത്. കൂടുതൽ വിവരങ്ങൾ

ഓൺലൈൻ പോർട്ടൽ 
2 തകർച്ച നേരിടുന്ന എംഎസ്എംഇ-കളുടെ പുനരുദ്ധാരണ പദ്ധതി തകർച്ച നേരിടുന്ന പീഡിത വ്യവസായങ്ങളെ പുനഃരുജ്ജീവിപ്പിക്കുന്നതിനും, അവയുടെ ഉത്പാദന രഹിതമായ ആസ്തികളെ ഉത്പാദന ആസ്തികളാക്കി മാറ്റുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം അർഹമായ യൂണിറ്റുകൾക്ക് 5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും, മറ്റു കൈതാങ്ങ് സഹായവും നല്കുന്നു. കൂടുതൽ വിവരങ്ങൾ

ഓൺലൈൻ പോർട്ടൽ 
3

നൈപുണ്യ സംരംഭ വികസന സൊസൈറ്റികൾക്കുള്ള സഹായം

കേരളത്തിൽ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന വിദഗ്ദ്ധ തൊഴിലാളികൾക്കു മെച്ചപ്പെട്ട തൊഴിലവസരങ്ങൾ നേടികൊടുക്കുക, അവിദഗ്ദ്ധ തൊഴിലാളികളെ നൈപുണ്യ വികസന പരിശീലനത്തിലൂടെ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരാക്കി മാറ്റുക, തൊഴിലാളികൾക്കു ആവശ്യമുള്ള തൊഴിലുപകരണങ്ങൾ ലഭ്യമാക്കുക, സമൂഹത്തിനു മികച്ച തൊഴിൽ സൗഹൃദാന്തരീക്ഷം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെയും ഭൗമാതിർത്തിയ്ക്കുള്ളിൽ ഒന്നോ അതിലധികമോ വ്യവസായ സഹകരണ സംഘങ്ങൾ രൂപീകരിയ്ക്കുന്നതിനു കേരള സർക്കാർ ലക്ഷ്യമിടുകയും അതിനനുസരിച്ചു വ്യത്യസ്ത തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവർ ലക്ഷ്യപ്രാപ്തിയ്ക്കായി മുന്നോട്ടു വരികയും ചെയ്തു. ഇത്തരം സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പിന് കീഴിൽ ഒരു ധന സഹായ പദ്ധതി സർക്കാർ ആവിഷ്കരിച്ചിരിയ്കുന്നു. കൂടുതൽ വിവരങ്ങൾ

ഓൺലൈൻ പോർട്ടൽ 
4 സ്ഥിര മൂലധന വായ്പകൾക്കും, പ്രവർത്തന മൂലധന വായ്പകൾക്കുമുള്ള പലിശയിളവ് പദ്ധതി കോവിഡ് 19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം വിഷമ ഘട്ടത്തിലായ സൂക്ഷ്മ- ചെറുകിട- ഇടത്തരം യൂണിറ്റുകൾക്ക് ആശ്വാസമേകാൻ പ്രഖ്യാപിച്ച പദ്ധതിയാണ് മൂലധന പ്രവർത്തന വായ്പകൾക്കുള്ള പലിശയിളവ് പദ്ധതി. ഈ പദ്ധതിയിലൂടെ 2019 ഏപ്രിൽ 1 നും, 2021 ഡിസംബർ 31 നും ഇടയിൽ, പുതുതായോ അധികമായോ, സ്ഥിര മൂലധന വായ്പയോ, പ്രവർത്തന മൂലധന വായ്പയോ എടുത്ത യൂണിറ്റുകൾക്ക് 12 മാസത്തേയ്ക്ക് പലിശയിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾ

ഓൺലൈൻ പോർട്ടൽ 
   
  IV) ഗ്രാന്റുകൾ
ക്രമ നമ്പർ പദ്ധതിയുടെ പേര് പദ്ധതിയുടെ വിവരണം കൂടുതൽ അറിയാൻ
1 സംരംഭകത്വ വികസന ക്ലബുകൾക്കുള്ള ഗ്രാന്റ് യുവജനങ്ങള്ക്കിടയില് സംരംഭക സംസ്ക്കാരം വളര്ത്തിയെടുക്കാനും അവര്ക്ക് വേണ്ട നൈപുണ്യവും, സങ്കേതവും, ആത്മവിശ്വാസവും നല്കി അവരെ പുത്തന് തലമുറയുടെ സംരംഭകത്വത്തിന്റെ ദീപശിഖാ വാഹകരാക്കാനും ഉദ്ദേശിച്ച് സ്കൂളുകളിലും, കോളേജുകളിലും സംരംഭകത്വ വികസന ക്ലബ്ബുകള് രൂപികരിച്ചിട്ടുണ്ട്. സംരംഭകത്വ ഗുണങ്ങള് വളര്ത്തിയെടുക്കാനും, വ്യവസായ മേഖലക്ക് ഉണര്വ് പകരാനും, ഒളിഞ്ഞു കിടക്കുന്ന സംരംഭക ഗുണങ്ങളെ പരിപോഷിപ്പിക്കാനും, വിജയിച്ച സംരംഭകരുടെ മനോഭാവവും, ഗുണങ്ങളും, മൂല്യവും, നൈപുണ്യവും ഇ.ഡി.ക്ലബ് അംഗങ്ങൾക്ക് പരിചയപ്പെടുത്താനും ഒക്കെയുള്ള പരിപാടികൾ നടത്തുന്നതിന് ഇ.ഡി.ക്ലബ്ബുകൾക്ക് 20000/- രൂപ വരെ ധനസഹായം നൽകിവരുന്നു.
ഓൺലൈൻ പോർട്ടൽ 
2 കെഎസ്എസ്ഐഎയ്ക്കുള്ള ധനസഹായം  കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനുകൾക്കുള്ള ധനസഹായം  ഓൺലൈൻ പോർട്ടൽ 
 
    V) വ്യവസായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും അനുവദിയ്ക്കൽ
ക്രമ നമ്പർ പദ്ധതിയുടെ പേര് പദ്ധതിയുടെ വിവരണം കൂടുതൽ അറിയാൻ
1 വ്യവസായ വികസന ഏരിയ / പ്ലോട്ട് ളിൽ വ്യവസായ ഭൂമി അനുവദിയ്ക്കൽ (ലാൻഡ് മോണിറ്ററിങ് സിസ്റ്റം ) വർഷങ്ങളായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് 2400 ഏക്കറോളം ഭൂമി ഏറ്റെടുത്തു, വ്യവസായ ആവശ്യങ്ങൾക്ക് അനുവദിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 വ്യവസായ വികസന മേഖലകളും വികസന പ്ലോട്ടുകളും ഉണ്ട്. കൂടുതൽ വിവരങ്ങൾ

ഓൺലൈൻ പോർട്ടൽ