2022 - 23 സംരംഭകത്വ വർഷം


ആമുഖം

2022 -23 സംരംഭകത്വ വർഷമായി ആചരിയ്ക്കാൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ ഒരു ലക്ഷം എം എസ് എം ഇ കൾ ആരംഭിയ്ക്കുന്നതിനുള്ള പദ്ധതിയ്ക്ക് രൂപം നൽകുന്നു. പദ്ധതി നടത്തിപ്പിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന പ്രാരംഭ നടപടികൾ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിൽ ആരംഭിച്ചിട്ടുണ്ട്. 2022 ഏപ്രിൽ 1 ഓടുകൂടി പദ്ധതിയുടെ പ്രവർത്തനം ആരംഭിയ്ക്കുന്നതാണ്.


പ്രാരംഭ ഗവേഷണവും പശ്ചാത്തല പ്രവർത്തനങ്ങളും

ഒരു ലക്ഷം എംഎസ്എംഇകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി സുപ്രധാന വിവരങ്ങൾ ശേഖരിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത വിവരങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു.

 

ക്രമ നം. പുസ്തകത്തിന്റെ പേര് ലഘു വിവരണം കൂടുതലറിയാൻ
1 ലൈസൻസുകൾ വിവിധ എം എസ് എം ഇ കൾക്ക് ആവശ്യമായ ലൈസൻസുകൾ Pdf കാണുക
2 സാധ്യതയുള്ള മേഖലകൾ ഓരോ പഞ്ചായത്തിലും സാധ്യതയുള്ള വ്യവസായ മേഖലകൾ Pdf കാണുക
3 സബ്‌സിഡി സ്കീമുകൾ വിവിധ വകുപ്പുകളും ഏജൻസികളും നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതികൾ Pdf കാണുക
4 സ്ഥാപനങ്ങളും വാണിജ്യവൽകൃത സാങ്കേതികവിദ്യയും വിവിധ ഗവേഷണ സ്ഥാപനങ്ങളും അവയുടെ സാങ്കേതിക വിദ്യയും Pdf കാണുക
5 ഇൻകുബേഷൻ സെന്ററുകൾ, ജില്ലകളിലെ നൈപുണ്യ പരിശീലന ഏജൻസികൾ ഇൻക്യൂബേഷൻ സെന്ററുകളുടേയും നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെയും ജില്ല തിരിച്ചുള്ള വിവരങ്ങൾ Pdf കാണുക
6 ഭൂമി/കെട്ടിട ലഭ്യതയുടെ വിശദാംശങ്ങൾ (പ്രാദേശിക സ്ഥാപനം, സൊസൈറ്റി, പൊതുമേഖലാ സ്ഥാപനങ്ങൾ) വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സൊസൈറ്റികൾ , പി എസ് യു എന്നിവിടങ്ങളിൽ ലഭ്യമായ വ്യവസായ ഭൂമിയുടെ വിവരങ്ങൾ Pdf കാണുക
7 ഒരു പഞ്ചായത്ത് ഒരു ഉൽപ്പന്നം (OPOP) ലിസ്റ്റ് ODOP ഉത്പന്നങ്ങളുടെ പട്ടിക Pdf കാണുക